|    Dec 3 Sat, 2016 3:48 am
FLASH NEWS

നോട്ട് മാറല്‍; അനാവശ്യ നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കുന്നു

Published : 17th November 2016 | Posted By: SMR

ഗുരുവായൂര്‍: നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് പറയാത്ത കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥരുടെ ശ്രമമെന്ന് പരാതി. ഗുരുവായൂരിലെ സിന്‍ഡിക്കേറ്റ് ബാങ്കിലാണ് സ്വന്തം അക്കൗണ്ടില്‍ പണം നിക്ഷേപിക്കാന്‍ വന്നവരോട് തിരിച്ചറിയില്‍ രേഖകള്‍ ആവശ്യപ്പെട്ടത്. കോട്ടപ്പടി സ്വദേശി മനീഷ് ഡേവിഡ് 5000 രൂപ തന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കാനെത്തിയപ്പോള്‍ തിരിച്ചറിയല്‍ രേഖ ആവശ്യപ്പെട്ടുവത്രെ. എല്ലാ രേഖകളും നല്‍കിയാണ് താന്‍ അക്കൗണ്ട് ആരംഭിച്ചതെന്ന് പറഞ്ഞെങ്കിലും ഉദ്യോഗസ്ഥര്‍ നിര്‍ബന്ധത്തില്‍ ഉറച്ചു നിന്നു. സംഭവത്തെ കുറിച്ച് റിസര്‍വ് ബാങ്കിന് പരാതി നല്‍കിയതായി മനീഷ് അറിയിച്ചു. പുതുതലമുറ ബാങ്കുകള്‍ പലതും ആദ്യ മൂന്ന് ദിവസം മാത്രമാണ് നോട്ടുകള്‍ മാറ്റി നല്‍കിയത്. 4500 വരെ മാറ്റി നല്‍കാമെന്നിരിക്കെ, 1000-വും, 2000-ഉം ഒക്കെയാണ് ഇവര്‍ മാറ്റി നല്‍കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day