|    Dec 4 Sun, 2016 3:16 am
FLASH NEWS

നോട്ട് പ്രതിസന്ധി; സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; ഓഹരി വിപണി ഇടിഞ്ഞു

Published : 22nd November 2016 | Posted By: SMR

മുംബൈ: ഓഹരി സൂചിക ഇന്നലെയും നഷ്ടത്തില്‍. സെന്‍സെക്‌സ് 385.10 പോയിന്റ് നഷ്ടത്തില്‍ 25765.14ലാണ് ഇന്നലെ ക്ലോസ് ചെയ്തത്. നിഫ്റ്റി 145 പോയിന്റ് നഷ്ടത്തില്‍ 7929.10 വരെ എത്തി. 2223 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലായിരുന്നു. 408 കമ്പനികള്‍ക്ക് മാത്രമാണ് നേട്ടമുണ്ടായത്. എസ്ബിഐ, ഹിന്‍ഡാല്‍കൊ, ഭെല്‍, ടാറ്റാ സ്റ്റീല്‍, മാരുതി, വേദാന്ത തുടങ്ങിയ കമ്പനികളാണ് നഷ്ടത്തില്‍ ക്ലോസ് ചെയ്തത്. ഡോളറിനെതിരേയുള്ള രൂപയുടെ മൂല്യം ആറുമാസത്തേതില്‍ ഏറ്റവും താഴെയായി.
അതേസമയം, നോട്ട് അസാധുവാക്കിയതുമൂലം ഉടലെടുത്ത പ്രതിസന്ധിയില്‍ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. 20 രൂപ കുറഞ്ഞ് ഗ്രാമിന് 2780 രൂപയായും 160 രൂപ കുറഞ്ഞ് പവന് 22,240 രൂപയായും സ്വര്‍ണവില താഴ്ന്നു. ഈ മാസം എട്ടിന് 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് പിറ്റേദിവസം സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്. 600 രൂപ ഉയര്‍ന്ന് പവന് 23,480 രൂപയായി അന്നു വില വര്‍ധിച്ചു. എന്നാല്‍, ഉയര്‍ന്ന വില തൊട്ടടുത്ത ദിവസം അതേ നിലയില്‍ താഴ്ന്ന് പവന് 22,880 രൂപയായി. ഈ വില വീണ്ടും കുറഞ്ഞ് പവന് 22,400 രൂപയില്‍ എത്തിയിരുന്നു. ഇന്നലെ വീണ്ടും വിലയിടിയുകയായിരുന്നു. നോട്ട് ക്ഷാമം മൂലം ആവശ്യക്കാര്‍ കുറഞ്ഞതാണ് സ്വര്‍ണവില ഇടിയാന്‍ കാരണമാവുന്നതെന്ന് വ്യാപാരികള്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day