|    Dec 9 Fri, 2016 9:22 am
FLASH NEWS

നോട്ട് പ്രതിസന്ധി: രോഷാകുലരായ ജനങ്ങള്‍ കോഴിക്കോട് രണ്ട് ബാങ്കുകള്‍ പൂട്ടിച്ചു

Published : 29th November 2016 | Posted By: mi.ptk

bank-thirakku

കോഴിക്കോട്: 500,1000 രൂപ നോട്ടുകള്‍ അസാധുവാക്കി പ്രഖ്യാപനമിറക്കിയതിന് ശേഷം ദുരിതത്താലായ ജനങ്ങള്‍ രണ്ട് ബാങ്കുകള്‍ പൂട്ടിച്ചു. ദിവസങ്ങളോളം ബാങ്കിന് മുന്നില്‍ ക്യൂ നിന്നിട്ടും നോട്ടുകള്‍ ലഭിക്കാത്തില്‍ രോഷാകുലരായ ജനങ്ങള്‍ ബാങ്കുകള്‍ ബലംപ്രയോഗിച്ച് ബാങ്കുകള്‍ പൂട്ടിക്കുകയായിരുന്നു.കോഴിക്കോട് വില്ലങ്ങാട് ഗ്രാമീണ്‍ ബാങ്കും പേരാമ്പ്രയിലെ സിന്റിക്കേറ്റ് ബാങ്ക് ശാഖയുമാണ് ജനങ്ങള്‍ പൂട്ടിച്ചത്.
പണം ലഭിക്കുന്നതിനായി കഴിഞ്ഞ അഞ്ച് ദിവസമായി രണ്ട് ബാങ്കുകളിലും നിരവധിയാളുകള്‍ എത്തിയിരുന്നു. എന്നാല്‍ പണം മാറ്റി നല്‍കാനോ പിന്‍വലിക്കാനോ സാധിക്കില്ലെന്നും നിക്ഷേപിക്കാന്‍ മാത്രമേ കഴിയൂ എന്നുമായിരുന്നു ജീവനക്കാരുടെ മറുപടി.
ചൊവ്വാഴ്ചയും പണത്തിനായി ആളുകള്‍ ബാങ്കിലെത്തി ദീര്‍ഘനേരം കാത്തിരുന്നു. ഒടുവില്‍ പണം ലഭിക്കില്ലെന്നറിഞ്ഞ ജനങ്ങള്‍ ബാങ്ക് ജീവനക്കാരുമായി വാക്ക്തര്‍ക്കത്തിലേര്‍പ്പെടുകയും പിന്നീട് ബലമായി ബാങ്കുകള്‍ അടപ്പിക്കുകയുമായിരുന്നു.പിന്നീട് സ്ഥലത്തെത്തിയ പോലീസാണ് ജനങ്ങളെ അനുനയിപ്പിച്ച് ബാങ്ക് വീണ്ടും തുറന്നത്.ബാങ്കില്‍ പണമെത്തുന്നുണ്ടെന്നും എന്നാല്‍ ജീവനക്കാരുടെ വേണ്ടപ്പെട്ടവര്‍ക്ക് മാത്രമാണ് പണം ലഭിക്കുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 637 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day