|    Dec 8 Thu, 2016 3:41 am
FLASH NEWS

നോട്ട് പ്രതിസന്ധി: രാഷ്ട്രപതി ഇടപെടണമെന്നു വി എം സുധീരന്‍

Published : 22nd November 2016 | Posted By: SMR

തിരുവനന്തപുരം: രാജ്യത്ത് ഇന്നു നേരിടുന്ന നോട്ട് പ്രതിസന്ധി പരിഹരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ അടിയന്തരമായി രാഷ്ട്രപതി ഇടപെടണമെന്നു കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. സാധാരണക്കാരെ ദുരിതത്തിലാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ടു ഡിസിസിയുടെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണിക്കൂറുകള്‍ ഇടവിട്ടു നിലപാടു മാറ്റുന്നതു രാജ്യത്തെ ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലേക്കു തള്ളിവിട്ടു. സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും നിത്യജീവിതം ദുരവസ്ഥയാക്കി മാറ്റി. വിഷയത്തില്‍ പാര്‍ലമെന്റില്‍ കൃത്യമായി മറുപടി പറയുന്നതിനു പകരം സാധാരണക്കാരെ കബിളിപ്പിക്കുന്നതിനാണു മോദി ശ്രമിക്കുന്നത്. ഭരണകൂട വഞ്ചനയുടെ പ്രതീകമായി നരേന്ദമോദി മാറിയിരിക്കുകയാെണന്നു സുധീരന്‍ പറഞ്ഞു. ഒരു പ്രത്യേക ആപ്ലിക്കേഷനിലൂടെ 2,000 രൂപ നോട്ടു വഴി മോദിയുടെ പ്രസംഗം കാട്ടി രാഷ്ട്രീയം കളിക്കുന്നു. കറന്‍സിയെ രാഷ്ട്രീയകാര്യങ്ങള്‍ക്കു പ്രയോജനപ്പെടുത്തുന്നതു ശരിയല്ല. ഇത്തരം നടപടികള്‍ക്കെതിരേ നിയമവിദഗ്ധരുമായി ആലോചിച്ച് നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്നു സുധീരന്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ജനങ്ങള്‍ കടുത്ത പ്രതിസന്ധി നേരിടുമ്പോള്‍ മോദി പാര്‍ലമെന്റില്‍ നിന്ന് ഒളിച്ചോടുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഡിസിസി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള അധ്യക്ഷനായിരുന്നു. എംഎല്‍എമാരായ കെ മുരളീധരന്‍, വിഎസ് ശിവകുമാര്‍, എം വിന്‍സെന്റ്, കെഎസ് ശബരീനാഥന്‍, മുന്‍ സ്പീക്കര്‍ എന്‍ ശക്തന്‍, മുന്‍ ഡപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, എംഎം ഹസന്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day