|    Dec 8 Thu, 2016 5:35 am
FLASH NEWS

നോട്ട് പ്രതിസന്ധി; രാമനാട്ടുകര എസ്ബിഐ ശാഖാ മാനേജറെ ഘെരാവോ ചെയ്തു

Published : 15th November 2016 | Posted By: SMR

രാമനാട്ടുകര: വൈകീട്ട് നാല് മണിക്ക് ബാങ്ക് പൂട്ടാന്‍ ശ്രമിച്ചു എന്നാരോപിച്ച് പണം മാറാന്‍ ക്യൂ നിന്നവര്‍ രാമനാട്ടുകര എസ്ബിഐ ശാഖാ മാനേജരെയും ജീവനക്കാരെയും ഘെരാവോ ചെയ്തു. പോലിസ് എത്തി ജനക്കൂട്ടത്തെ ശാന്തരാക്കി. ഒരു പകല്‍ മുഴുവന്‍ ക്യൂ നിന്ന 300ഓളം പേരാണ് ബാങ്ക് അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് പുറത്ത് പോകാന്‍ അനുവദിക്കാതെയിരുന്നത്. ബാങ്ക് അധികൃതരുമായി ജനങ്ങള്‍ വാക്കേറ്റവും നടത്തി. ജനത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ക്യൂവിലുണ്ടായിരുന്ന ആദ്യത്തെ 250 പേര്‍ക്ക് ടോക്കണ്‍ കൊടുക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. ടോക്കണുമായി ഇന്ന് രാവിലെ 9 മുതല്‍ 9.45 വരെ വരുന്നവര്‍ക്ക് മാത്രം ഇടപാട് നടത്തുവാന്‍ സാധിക്കുകയുള്ളൂ എന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ കോലം കത്തിച്ചുമുക്കം: മുന്നൊരുക്കങ്ങളില്ലാതെ നോട്ടുകള്‍ റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി മുക്കത്ത് പ്രതിഷേധ പ്രകടനം നടത്തി. പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ ബസ് സ്റ്റാന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം വി വസീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം കെ എസ് അരുണ്‍ കുമാര്‍, എ പി ജാഫര്‍ ഷരീഫ്, എം എസ് ഷെജിന്‍, സുജിന്‍ ദാസ്, പ്രജീഷ് എന്നിവര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 41 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day