|    Dec 11 Sun, 2016 5:16 pm
FLASH NEWS

നോട്ട് പ്രതിസന്ധി: ബെഫിയുടെ ദേശീയതല പ്രക്ഷോഭം 29 മുതല്‍

Published : 25th November 2016 | Posted By: SMR

കൊച്ചി: യാതൊരുവിധ മുന്‍കരുതലുകളുമില്ലാതെയാണ് കേന്ദ്രസര്‍ക്കാര്‍ നോട്ട് പിന്‍വലിക്കല്‍ നടത്തിയതെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ. ബാങ്കുകളില്‍ നിക്ഷേപിച്ച പണം പിന്‍വലിക്കാന്‍ ഇടപാടുകാരന് സാധിക്കാത്ത സ്ഥിതി ഉത്കണ്ഠാജനകമാണെന്നും ബെഫി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നോട്ട് പിന്‍വലിക്കല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം മാനസിക സംഘര്‍ഷവും ആധിയും മൂലം 11 ബാങ്ക് ഓഫിസര്‍മാരടക്കം 70 പേര്‍ മരിച്ചു. മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇത്തരം വിഷയങ്ങളുന്നയിച്ച് 29 മുതല്‍ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ദേശീയതലത്തില്‍ പ്രക്ഷോഭ- പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ ടി നരേന്ദ്രന്‍, എസ് എസ് അനില്‍, കെ എസ് രവീന്ദ്രന്‍, സുശീല്‍കുമാര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക