|    Dec 9 Fri, 2016 1:10 pm

നോട്ട് പ്രതിസന്ധി: കേന്ദ്രസംഘം സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും

Published : 21st November 2016 | Posted By: SMR

ന്യൂഡല്‍ഹി: 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് രാജ്യത്തുണ്ടായ പ്രതിസന്ധി നേരില്‍കണ്ട് വിലയിരുത്താന്‍ കേന്ദ്രസംഘം. കേന്ദ്രത്തിലെ വിവിധ ഡിപാര്‍റ്റുമെന്റുകളിലെ അഡീഷനല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി തലത്തിലുള്ള 70ഓളം മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നത്. ഡയറക്ടര്‍, ഡെപ്യൂട്ടി സെക്രട്ടറി പദവികളിലുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി 32 ടീമുകളെയാണ് പേഴ്‌സനല്‍ ആന്റ് ട്രെയ്‌നിങ് ഡിപാര്‍ട്‌മെന്റ് ഇതിനായി രൂപീകരിച്ചത്.
ഈ സംഘം വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്.
ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ബംഗാള്‍, ഹിമാചല്‍ പ്രദേശ്, ഒഡീഷ, ആന്ധ്രാപ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മുകശ്മീര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ മൂന്ന് അംഗങ്ങള്‍ വീതമുള്ള സംഘമാണ് സന്ദര്‍ശിക്കേണ്ടതെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
അതേസമയം കേരളം, തെലങ്കാന, ഹരിയാന, ഛത്തിസ്ഗഡ്, ഛാര്‍ഖണ്ഡ്, ഗോവ, അസം എന്നീ സംസ്ഥാനങ്ങളിലേക്ക് രണ്ട് അംഗങ്ങള്‍ വീതമുള്ള ടീമാണ് പുറപ്പെടുന്നത്. നാഗാലാന്‍ഡ്, മിസോറാം, അരുണാചല്‍പ്രദേശ്, ത്രിപുര, മേഘാലയ, മണിപ്പൂര്‍, സിക്കിം, അന്തമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ്, പോണ്ടിച്ചേരി എന്നിവിടങ്ങളിലേക്ക് ഓരോ ഉദ്യാഗസ്ഥരുമാണ.് ഐടി വകുപ്പ് അഡീഷനല്‍ സെക്രട്ടറി എസ് അജയകുമാര്‍ അടങ്ങുന്ന സംഘമാണ് കേരളത്തില്‍ എത്തുന്നതെന്ന് സൂചനയുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day