|    Dec 3 Sat, 2016 5:50 am
FLASH NEWS

നോട്ട് പിന്‍വലിക്കല്‍; വിവരമറിയാതെ എത്തിയ ആദിവാസികള്‍ വലഞ്ഞു

Published : 10th November 2016 | Posted By: SMR

അടിമാലി: ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ പിന്‍വലിച്ചത് ജനത്തെ വലച്ചു. സര്‍ക്കാര്‍ തീരുമാനമറിയാതെ ടൗണില്‍ എത്തിയ ആദിവാസികളടക്കമുള്ളവരാണ് വലഞ്ഞത്. ചില്ലറയില്ലാത്തതിനാല്‍  മരു ന്നുകള്‍ പോലും വാങ്ങാന്‍ കഴിയാതെ മടങ്ങേണ്ടി വന്നവരുണ്ട്. ചിന്നപാറകുടിയിലെ ആദിവാസി അഞ്ഞൂറിന്റെ നോട്ടുമായി മെഡിക്കല്‍ സ്‌റ്റോറുകള്‍ കയറിയിറങ്ങിയെങ്കിലും മരുന്ന് വാങ്ങാന്‍ കഴിഞ്ഞില്ല.അവസാനം ലോട്ടറി കടയില്‍ എത്തിയ പ്പോള്‍ 250 രൂപയ്ക്ക് ലോട്ടറി വാങ്ങിയാല്‍ ചില്ലറ നല്‍കാമെന്നായി. ഇങ്ങനെ ജനങ്ങളെ ചൂഷണം ചെയ്യുന്നവരും കിട്ടിയ അവസരം മുതലാക്കി.പെട്രോള്‍ പമ്പുകളില്‍ അഞ്ഞൂറ് രൂപയില്‍ താഴെ ഇന്ധനം നല്‍കാന്‍ ഉടമകള്‍ മടിച്ചു.ഇത് ചെറിയ തോതില്‍ വാക്കുതര്‍ക്കങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ഇത് ചെറുവാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാന്‍ വരുന്നവരെയാണ് ബാധിക്കുന്നത്. ചില വ്യാപാര സ്ഥാപനങ്ങള്‍ അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ സ്വീകരിക്കുകയില്ല എന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചു.തൊഴിലുറപ്പ് തൊഴിലാളികള്‍,തോട്ടം,നിര്‍മ്മാണ മേഖലയിലെ തൊഴിലാളികളടക്കം വേതനം ലഭിച്ചതിലധികവും അഞ്ഞൂറിന്റെ നോട്ടുകളാണ്. ഇത് മാറി നിത്യോപയോഗ സാധനങ്ങളടക്കം വാങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടിലായി.സര്‍ക്കാര്‍ പ്രഖ്യാപനം വന്നയുടന്‍ എടിഎമ്മുകള്‍ക്ക് മുമ്പില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day