|    Dec 7 Wed, 2016 11:44 pm
FLASH NEWS

നോട്ട് പിന്‍വലിക്കല്‍: വാണിജ്യ അക്കൗണ്ടുകളില്‍ നിന്ന് ആഴ്ചയില്‍ അരലക്ഷം പിന്‍വലിക്കാം

Published : 22nd November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഓവര്‍ഡ്രാഫ്റ്റ്, കാഷ് ക്രെഡിറ്റ് അക്കൗണ്ടുകളില്‍ നിന്ന് ഇടത്തരം വ്യവസായികള്‍ക്ക് ആഴ്ചയില്‍ 50,000 രൂപ പിന്‍വലിക്കാമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. മൂന്നുമാസമെങ്കിലും ഇടപാടുകള്‍ നടന്ന അക്കൗണ്ടുകളില്‍ നിന്നു മാത്രമേ ഈ സൗകര്യം ലഭിക്കൂ.
നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം ബാങ്കുകളില്‍ നിന്നു വായ്പയെടുത്തവര്‍ക്ക് തിരിച്ചടയ്ക്കുന്നതിനുള്ള കാലാവധി 60 ദിവസം നീട്ടിനല്‍കുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.
വീടിനും വാഹനത്തിനും കൃഷിക്കും മറ്റാവശ്യങ്ങള്‍ക്കുമായി ഒരു കോടി രൂപ വരെ വായ്പയെടുത്തവര്‍ക്കാണ് കാലാവധി നീട്ടിനല്‍കുന്നത്. ഈ മാസം ഒന്നിനും അടുത്തമാസം 30നും ഇടയ്ക്ക് തിരിച്ചടയ്‌ക്കേണ്ട ബിസിനസ് ആവശ്യത്തിനും വ്യക്തിപരമായും എടുത്ത വായ്പകള്‍ക്കും ഇതു ബാധകമാണ്.
നോട്ടുകള്‍ അസാധുവാക്കിയത് ചെക്ക് ഇടപാട് അടക്കമുള്ള ബാങ്കുകളുടെ സാധാരണ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. വായ്പ തിരിച്ചടയ്ക്കാന്‍ ഇടപാടുകാര്‍ക്ക് ബാങ്കില്‍ നിന്ന് ആഴ്ചയില്‍ 24,000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കാനും സാധിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് വായ്പ തിരിച്ചടയ്ക്കുന്നതില്‍ റിസര്‍വ് ബാങ്ക് ഇളവു നല്‍കിയത്.     അതേസമയം പിന്‍വലിച്ച പഴയ 500, 1000 രൂപ നോട്ടുകള്‍ ഉപയോഗിച്ച് കര്‍ഷകര്‍ക്കു വിത്തുകള്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു കീഴിലുള്ള സ്ഥാപനങ്ങളില്‍ നിന്നോ കാര്‍ഷിക യൂനിവേഴ്‌സിറ്റികളില്‍ നിന്നോ വിത്തുകള്‍ വാങ്ങുന്നവര്‍ക്കു മാത്രമേ ഇളവു ലഭിക്കൂ. കാര്‍ഷിക വിളകളുടെ ഇന്‍ഷുറന്‍സ് പ്രീമിയം അടച്ചുതീര്‍ക്കാന്‍ 15 ദിവസം കൂടി നീട്ടിനല്‍കിയതായും സര്‍ക്കാര്‍ വ്യക്തമാക്കി.
ബാങ്കുകള്‍ക്ക് ആവശ്യമായ നോട്ടുകള്‍ വേഗത്തില്‍ എത്തിക്കാനായി വ്യോമസേനയുടെ ഹെലികോപ്റ്ററുകളും വിമാനങ്ങളും ഉപയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day