|    Dec 11 Sun, 2016 3:23 pm
FLASH NEWS

നോട്ട് പിന്‍വലിക്കല്‍; വ്യാപാരമേഖലയില്‍ പ്രതിസന്ധി

Published : 19th November 2016 | Posted By: SMR

കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച് പത്ത് ദിവസമായിട്ടും വ്യാപാര മേഖലയിലെ മാന്ദ്യത്തിന് വലിയ മാറ്റം വന്നില്ല. കഴിഞ്ഞ എട്ടിന് ശേഷം പകുതിയിലധികം കുറവാണ് വ്യാപാരംഗത്ത് അനുഭവപ്പെടുന്നത്. ബാങ്കുകള്‍ നല്‍കുന്ന പുതിയ 2000 രൂപയുടെ നോട്ടിന് ബാക്കി കൊടുക്കാനാവാത്തതും വ്യാപാര രംഗത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. നോട്ട് നിരോധനത്തെ തുടര്‍ന്ന് തുറക്കാതായ കടകള്‍  തുറന്നിട്ടുണ്ടെങ്കിലും കാര്യമായ കച്ചവടം നടക്കുന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു. മൊത്തക്കച്ചവട രംഗത്തും മാന്ദ്യം തുടരുകയാണ്. ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ മാത്രമാണ് ഇപ്പോള്‍ പ്രകടമായ തിരക്ക് അനുഭവപ്പെടുന്നത്. തുണിക്കടകള്‍, സ്‌റ്റേഷനറികള്‍, ഫാന്‍സി കടകള്‍, ബേക്കറികള്‍, ചെറുതും വലുതുമായ ജ്വല്ലറികള്‍, ഇലക്ട്രിക്, കെട്ടിടനിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ എന്നിവിടങ്ങളിലെല്ലാം  സാധനങ്ങള്‍ വാങ്ങാന്‍ തീരെ ആളില്ലാത്ത സ്ഥിതിയാണ്. ഒരു ദിവസം മുഴുവന്‍ ബാങ്കിന്റെയോ എടിഎമ്മിന്റെയോ മുമ്പില്‍ കാത്തുനിന്നാലാണ് 2000 രൂപയെങ്കിലും കിട്ടുക. ആ തുക ഭക്ഷണ സാധനങ്ങള്‍ക്കും മറ്റ് അത്യാവശ്യച്ചെലവുകള്‍ക്കുമായി നീക്കിവച്ചിരിക്കുകയാണ് ആളുകള്‍. കച്ചവടം കുറഞ്ഞതിനാല്‍ നഗര- ഗ്രാമ പ്രദേശങ്ങളില്‍ കടകള്‍ നേരത്തെ തന്നെ അടയ്ക്കുന്നുമുണ്ട്. രാത്രി 10 വരെ പ്രവര്‍ത്തിച്ചിരുന്ന നഗരത്തിലെ മിക്ക കടകളും ഏഴോടെ അടക്കുന്ന സ്ഥിതിയാണുള്ളത്. ഇതിനാല്‍ തന്നെ കടമുറിക്ക് വാടക പോലും നല്‍കാന്‍ കഴിയാത്ത സ്ഥിതിയിലാണ് വ്യാപാരികള്‍. തൊഴിലാളികള്‍ പലരും പിരിച്ചുവിടല്‍ ഭീഷണിയിലാണ്. നിലവിലെ പ്രതിസന്ധിയില്‍ ആളെ പിരിച്ചു വിട്ടാല്‍ പ്രതിസന്ധി മാറുന്നതോടെ തൊഴിലാളികളെ കിട്ടാന്‍ പ്രയാസമാകുമെന്നതിനാലാണ് ഭൂരിഭാഗം പേരും തൊഴിലാളികളെ നിലനിര്‍ത്തുന്നത്. കൂടുതല്‍ പേര്‍ക്ക് ലീവ് അനുവദിച്ചും ഷിഫ്റ്റുകള്‍ പുനക്രമീകരിച്ചുമാണ് പലരും പ്രതിസന്ധി നേരിടുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക