|    Dec 10 Sat, 2016 6:08 pm

നോട്ട് പിന്‍വലിക്കല്‍: മര വ്യവസായത്തെ ബാധിക്കും

Published : 12th November 2016 | Posted By: SMR

പെരുമ്പാവൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സാമ്പത്തിക നയം മേഖലയിലെ ചെറുകിട കച്ചവടക്കാരെ ഏറെ ബാധിച്ചേക്കും. 100 കണക്കിന് മര വ്യവസായ ശാലകളിലേക്ക് ദിനംപ്രതി പാല, കോട്ടയം തുടങ്ങി കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നു വരുന്ന റബര്‍ തടിയും ഇതില്‍ നിന്നുള്ള വിനീര്‍, പ്ലൈവുഡ് ഉല്‍പാദനവുമാണ് പെരുമ്പാവൂരില്‍ മുഖ്യമായും നടക്കുന്ന കച്ചവടം. ഈ കച്ചവടത്തെ ചുറ്റിപറ്റിയാണ് പ്രത്യക്ഷമായും പരോക്ഷമായും ആയിരങ്ങള്‍ മേഖലയില്‍ കഴിഞ്ഞു പോരുന്നത്.പെരുമ്പാവൂരിലെ പൊതു മാര്‍ക്കറ്റില്‍ വരുന്ന തടിയുല്‍പന്നങ്ങള്‍ക്ക് ഉയര്‍ന്നവില നല്‍കി വരുന്നതിനാല്‍ ലക്ഷങ്ങളുടെ കച്ചവടമാണ് ദിനംപ്രതി നടക്കുന്നത്. ഈ കച്ചവടം ബാങ്കുകളുമായി ബന്ധപെട്ടാണ് കിടക്കുന്നതിനാല്‍ സാമ്പത്തിക കാര്യങ്ങള്‍ നിലച്ചതോടെ ഇതു തകിടം മറിച്ചേക്കും. പെരുമ്പാവൂരിലേക്ക് തടി ഉല്‍പന്നങ്ങള്‍ വരവ് നിലക്കാനും ഇത് കാരണമായി. സാമ്പത്തിക പ്രശ്‌നം ബാധിക്കുന്നത് മര വ്യവസായ കച്ചവടക്കാരേക്കാളും കൂടുതല്‍ ചെറുകിട കച്ചവടക്കാരെയായിരിക്കും.കൂടാതെ ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലി നോക്കുന്ന പെരുമ്പാവൂരില്‍ ഇവരുടെ ബാങ്കിങ് വിനിമയം കുറേ നാളത്തേക്ക് നിലക്കുന്നതും മര ഉല്‍പന്നങ്ങളുടെ നിര്‍മാണത്തിലെ കുറവും ചെറുകിട കച്ചവടക്കാരെ സാരമായി ബാധിക്കും. വരുന്ന 18 വരെ എറ്റിഎമ്മില്‍ നിന്നും 2000 രൂപ വരെയും ബാങ്കില്‍ നിന്നും നിശ്ചിത തുകയും പിന്‍വലിക്കാവൂ എന്ന നിബന്ധനമൂലം തടിയുല്‍പന്നങ്ങള്‍ക്ക് കുടുതല്‍ പണം നല്‍കാന്‍ മര വ്യവസായ ഉടമക്കാവുന്നില്ല. മാസങ്ങള്‍ തന്നെ വേണ്ടി വരും പഴയപടി കച്ചവടം പുനരാരംഭിക്കാനെന്നും പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക