|    Dec 11 Sun, 2016 3:51 am

നോട്ട് പിന്‍വലിക്കല്‍; ബിജെപി കോടികള്‍ ബാങ്കില്‍ നിക്ഷേപിച്ചതായി റിപോര്‍ട്ട്

Published : 12th November 2016 | Posted By: SMR

ന്യൂഡല്‍ഹി: 500, 1000 നോട്ടുക ള്‍ അസാധുവാക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുന്നതിനു തൊട്ടുമുമ്പ് ബിജെപി ബംഗാള്‍ ഘടകം പാര്‍ട്ടി അക്കൗണ്ടിലേക്ക് കോടിക്കണക്കിനു രൂപ നിക്ഷേപിച്ചതായി റിപോര്‍ട്ട്. ബംഗാളിലെ പ്രാദേശിക പത്രമാണ് ഇതു സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഈ മാസം 1 മുതല്‍ നോട്ട് പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാ ര്‍ തീരുമാനിച്ച 8 വരെയാണ് ഭീമമായ തുക പാര്‍ട്ടി ബാങ്കില്‍ നിക്ഷേപിച്ചതെന്ന് റിപോര്‍ട്ട് പറയുന്നു.
ഇന്ത്യന്‍ ബാങ്കിന്റെ കൊല്‍ക്കത്ത സെന്‍ട്രല്‍ അവന്യൂ ബ്രാഞ്ചിലെ 554510034 എന്ന അക്കൗണ്ടില്‍ ഈ മാസം 8ന് രണ്ടു തവണകളായി ഒരു കോടി രൂപ നിക്ഷേപിച്ചു. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മാത്രമാണ് പാര്‍ട്ടി ബാങ്കിലിട്ടത്. ഇതേ ബ്രാഞ്ചിലെ 6365251388 എന്ന അക്കൗണ്ടില്‍ ഈ മാസം 1 മുതല്‍ 6 വരെ പല തവണയായി 50 ലക്ഷത്തിന്റെയും 75 ലക്ഷത്തിന്റെയും നിക്ഷേപം നടന്നതായും വ്യക്തമായിട്ടുണ്ട്. ബിജെപിയുടെ പശ്ചിമ ബംഗാള്‍ യൂനിറ്റിന്റെ പേരിലുള്ളതാണ് ഈ രണ്ട് അക്കൗണ്ടുകളും എന്നും റിപോര്‍ട്ടില്‍ പറയുന്നു.
പാര്‍ട്ടിയുടെ ഉടമസ്ഥതയിലുള്ളതാണോ സ്വകാര്യ വ്യക്തിയുടേതാണോ പണമെന്നു വ്യക്തമല്ല. എന്നാല്‍, ചൊവ്വാഴ്ച രാത്രി പ്രധാനമന്ത്രി തീരുമാനം പ്രഖ്യാപിക്കും മുമ്പ് കേന്ദ്രമന്ത്രിസഭയിലെ അംഗങ്ങള്‍ പോലും ഇത് അറിഞ്ഞിരുന്നില്ലെന്ന അവകാശവാദത്തിനു കടകവിരുദ്ധമാണ് ഈ റിപോര്‍ട്ട്. ബിജെപിയുടെ ദുര്‍ബല ഘടകങ്ങളിലൊന്നായ ബംഗാള്‍ ഘടകത്തിനു പോലും 1000, 500 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നത് ദിവസങ്ങള്‍ക്കു മുമ്പുതന്നെ വിവരം ലഭിച്ചിരുന്നുവെന്ന ആരോപണം ശരിവയ്ക്കുന്നതാണ് ഈ വാര്‍ത്ത. അതേസമയം, ഇടപാട് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് സിപിഎം ബംഗാള്‍ ഘടകം ആവശ്യപ്പെട്ടു. എന്നാല്‍, ക്രമക്കേട് നടന്നിട്ടില്ലെന്ന് ബിജെപി ബംഗാള്‍ യൂനിറ്റ് അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 220 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക