|    Dec 4 Sun, 2016 7:45 pm

നോട്ട് പിന്‍വലിക്കല്‍: പ്രതിപക്ഷം രാജ്യസഭ സ്തംഭിപ്പിച്ചു

Published : 22nd November 2016 | Posted By: SMR

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: പണത്തിനായി എടിഎമ്മുകള്‍ക്കു മുന്നില്‍ വരി നില്‍ക്കവെ മരിച്ചവര്‍ക്കു വേണ്ടി അനുശോചനം ആവശ്യപ്പെട്ട് പ്രതിപക്ഷം രാജ്യസഭ സ്തംഭിപ്പിച്ചു. ഇന്നലെ രാജ്യസഭ ചേര്‍ന്നയുടനെ തന്നെ കാണ്‍പൂര്‍ തീവണ്ടി അപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചു. തുടര്‍ന്ന് സംസാരിച്ച സിപിഎം നേതാവ് സീതാറാം യെച്ചൂരി, എടിഎമ്മുകളില്‍ വരിനില്‍ക്കുന്നതിനിടെ മരിച്ചവര്‍ക്കും സഭ ആദരാഞ്ജലികള്‍ അര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
നോട്ടുകള്‍ പിന്‍വലിച്ചതു മൂലം പണത്തിനായി എടിഎമ്മുകള്‍ക്കും ബാങ്കുകള്‍ക്കും മുന്നില്‍ വരിനിന്നവരില്‍ 70ലധികം പേരും 11 ബാങ്ക് ജീവനക്കാരും മരിച്ചെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. ബിഎസ്പി, തൃണമൂല്‍ അംഗങ്ങളും അനുശോചനം ആവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങി. തീവണ്ടി അപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുമ്പോള്‍ രാജ്യത്ത് പണത്തിനു വേണ്ടി കാത്തുനിന്ന് മരിച്ചവര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദും ആവശ്യപ്പെട്ടു.  ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിലെത്തണമെന്നും ഗുലാംനബി പറഞ്ഞു. അതേസമയം, നോട്ടുകള്‍ അസാധുവാക്കിയ വിഷയത്തില്‍ ചര്‍ച്ചയ്ക്കു തയ്യാറല്ലാത്ത പ്രതിപക്ഷം വിഷയം വഴിതിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ആരോപിച്ചു.
ഇതിനിടെ, യെച്ചൂരി വീണ്ടും പണത്തിനായി വരിനിന്നു മരിച്ചവര്‍ക്കു വേണ്ടി സഭയുടെ അനുശോചനം ആവശ്യപ്പെട്ടു.  ബഹളം രൂക്ഷമായതോടെ സഭ പിരിച്ചുവിട്ടു. തുടര്‍ന്ന് ചോദ്യോത്തരവേളയ്ക്കായി സഭ ചേര്‍ന്നപ്പോഴും പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ഇതോടെ രാജ്യസഭാ അധ്യക്ഷന്‍ ഹാമിദ് അന്‍സാരിയും സഭ പിരിച്ചുവിട്ടു.
ഉച്ചയ്ക്കുശേഷം സഭ ചേര്‍ന്നപ്പോള്‍ ലോക്‌സഭയില്‍ പ്രസ്താവന നടത്തിയ റെയില്‍വേ മന്ത്രി രാജ്യസഭയിലെത്താത്തത് സഭയോടുള്ള ബഹുമാനക്കുറവാണെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പറഞ്ഞു. റെയില്‍വേ സഹമന്ത്രി രാജന്‍ ഗൊഹെയിന്‍ ആണ് രാജ്യസഭയില്‍ പ്രസ്താവന നടത്തിയത്.ബഹളം രൂക്ഷമായതോടെ സഭ ഇന്നലത്തേക്കു പിരിഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day