|    Dec 10 Sat, 2016 8:13 pm

നോട്ട് പിന്‍വലിക്കല്‍: പ്രതിസന്ധി ഒരു മാസം നീളുമെന്ന് രാജ്‌നാഥ് സിങ്

Published : 17th November 2016 | Posted By: SMR

റെവാരി: നോട്ട് പിന്‍വലിച്ചതിനെത്തുടര്‍ന്നുള്ള പ്രതിസന്ധി ഒരു മാസം നീണ്ടു നിന്നേക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. സാമ്പത്തിക-സാമൂഹിക സ്വാതന്ത്ര്യം കൈവരിക്കുന്നതിനുള്ള ആദ്യപടിയാണിതെന്നും ഹരിയാനയില്‍ ഒരു റാലിയില്‍ പങ്കെടുക്കവെ രാജ്‌നാഥ് സിങ് പറഞ്ഞു. ഭാവിയിലെ നന്മയ്ക്കായി ഇപ്പോഴുള്ള ബുദ്ധിമുട്ടുകള്‍ സഹിക്കാന്‍ തയ്യാറാവണം. ഇതൊരു ചെറിയ തീരുമാനമല്ല, ജനങ്ങള്‍ ബുദ്ധിമുട്ടുന്നുവെന്ന കാര്യം അംഗീകരിക്കുന്നു. എന്നാല്‍, ഭാവിയില്‍ അത് ഉപകാരപ്രദമാവും. ഏതാനും രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇതിനെ എതിര്‍ക്കുകയാണ്. എന്നാല്‍, കുറച്ചു സമയത്തേക്ക് ബുദ്ധിമുട്ടുകള്‍ സഹിക്കുക. ഞങ്ങള്‍ നിങ്ങള്‍ക്ക് ഒരു നല്ല ഭാവിയായിരിക്കും സമ്മാനിക്കുന്നത്. ഇന്ത്യക്ക് രാഷ്ട്രീയ സ്വാതന്ത്ര്യം ലഭിച്ചു. എന്നാല്‍, നമുക്ക് സാമ്പത്തികവും സാമൂഹികവുമായ സ്വാതന്ത്ര്യം ലഭിക്കണം. സാമ്പത്തിക അസമത്വം അവസാനിപ്പിക്കണം. 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചത് അതിന്റെ ആദ്യഘട്ടമാണ് – രാജ്‌നാഥ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക