|    Dec 3 Sat, 2016 5:53 am
FLASH NEWS

നോട്ട് പിന്‍വലിക്കല്‍ പ്രത്യാഘാതങ്ങള്‍ ഏറെക്കാലം തുടരുമെന്ന് ചിദംബരം

Published : 19th November 2016 | Posted By: G.A.G

chidambaram-info

മുംബൈ: നോട്ടുകള്‍ അസാധുവാക്കിയതിന്റെ പ്രത്യാഘാതങ്ങള്‍ ഇപ്പോള്‍ കരുതുന്നതിനേക്കാള്‍ കൂടുതല്‍ കാലം തുടരുമെന്ന് മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരം. വേണ്ടത്ര ആലോചിച്ച ശേഷമല്ല, കേന്ദ്രസര്‍ക്കാര്‍ നോട്ടുകള്‍ പിന്‍വലിക്കാന്‍ തീരുമാനമെടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിനോട് പോലും കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നില്ല എന്നും ചിദംബരം പറഞ്ഞു.
റിസര്‍വ് ബാങ്കിന്റെ ഏറ്റവും പുതിയ വാര്‍ഷിക റിപോര്‍ട്ട് പ്രകാരം 2016 മാര്‍ച്ച് 31നു മൊത്തം പ്രചാരത്തിലുള്ള 16.24 ലക്ഷം കോടി മൂല്യമുള്ള നോട്ടുകളില്‍ 86 ശതമാനത്തിലേറെ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളാണ്. നിരവധി പേര്‍ക്ക് പണമില്ലാതെ സാധാനം വാങ്ങാനാവുന്നില്ല. അതിനര്‍ഥം നശിച്ചു പോകുന്ന പച്ചക്കറി, പഴങ്ങള്‍ എന്നിവയടക്കം വിറ്റുപോകുന്നില്ല എന്നാണ്-അദ്ദേഹം പറഞ്ഞു. മുംബൈയില്‍ സാഹിത്യ സമ്മേളനത്തിനെത്തിയ ചിദംബരം വാര്‍ത്താ ലേഖകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 337 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day