|    Dec 5 Mon, 2016 3:48 am

നോട്ട് പിന്‍വലിക്കല്‍ നടപടി മോദിയുടെ വീഴ്ചകളെ മറയ്ക്കാന്‍: കോടിയേരി

Published : 23rd November 2016 | Posted By: SMR

പട്ടാമ്പി:സഹകരണ മേഖലകളിലെ നിക്ഷേപം ന്യൂ ജനറേഷന്‍ ബാങ്കുകളിലേക്കും കോര്‍പ്പറെറ്റ് ബാങ്കുകളിലെക്കും ഊറ്റിയെടുത്ത്കമ്മീഷന്‍ പറ്റാനുള്ള ആര്‍എസ്എസ് അജണ്ടയാണ് മോദി സര്‍ക്കാര്‍ നടപ്പാകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. മുതുതലയിലെ സിപിഎമ്മിന്റെ സമുന്നതനായ നേതാവും ദീര്‍ഘകാലംമുതുതല ഗ്രാമപ്പ ഞ്ചായത്ത് പ്രസിഡന്റും കവിയും  സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായിരുന്ന അടാട്ട് രഘുനാഥിന്റെ  നാമധയത്തില്‍  നിര്‍മിച്ച  രഘു മാസ്റ്റര്‍ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പു കാലത്ത് ബിജെപി ഇന്ത്യയിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനംനിറവേറ്റാന്‍ കഴിയാത്ത മോദിയുടെ വീഴ്ച മറിച്ച് വെക്കാന്‍ വേണ്ടിയാണ്  ബിജെപി നോട്ട് പിന്‍വലിക്കല്‍ നടപടി സ്വീകരിച്ചത്.  കള്ളപ്പണത്തിന്റെ പേരു പറയുന്ന മോദിസര്‍ക്കാര്‍ കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന നടപടിയാണ് സ്വീകരിച്ചത്. വര്‍ഗീയതയെമറയാക്കി നാട്ടില്‍ അരാചകത്വം സൃഷ്ടിച്ച ബി.ജെ.പി  നോട്ടുകള്‍ പിന്‍വലിച്ച്പാവപ്പെട്ട ജനങ്ങളെ ക്യൂവില്‍ നിര്‍ത്തി. ഇനി എന്തു ചെയ്യണമെന്ന് അറിയാതെ കേന്ദ്രസര്‍ക്കാര്‍ അന്തം വിട്ടു നില്‍ക്കകയാണെന്നും കോടിയേരി പറഞ്ഞു.  സിപിഎം ജില്ലാ സെക്രട്ടറി സി.കെരാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.  സംസ്ഥാന കമ്മിറ്റി അംഗം എം ചന്ദ്രന്‍ ഫോട്ടോഅനാഛാദനം ചെയ്തുജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി കെ നാരായണദാസ്, പി മമ്മിക്കുട്ടി ,ഏരിയാ സെക്രട്ടറി എന്‍പി വിനയകുമാര്‍ മുതുതല ലോക്കല്‍ സെക്രട്ടറിഎംശങ്കരന്‍ കുട്ടി , ഏരിയാ  കമ്മിറ്റി അംഗംസി.എം നീലകണ്ഠന്‍ ,  അരിയാ കമ്മിറ്റി അംഗം  പി സി വാസു തുടങ്ങിയവര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day