|    Dec 8 Thu, 2016 5:40 am
FLASH NEWS

നോട്ട് പിന്‍വലിക്കല്‍; ടെന്‍ഷനില്ലാതെ തോട്ടം തൊഴിലാളി മേഖല

Published : 10th November 2016 | Posted By: SMR

വണ്ടിപ്പെരിയാര്‍: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും  പഴയ നോട്ടുകള്‍ നിര്‍ത്തലാക്കിയത് തോട്ടം മേഖലയില്‍ കാര്യമായ പ്രതിഫലനം ഉണ്ടാക്കിയില്ല. തേയില, ഏലം, തോട്ടങ്ങളില്‍ പണി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ ശനിയാഴ്ച മാത്രമാണ് ചെലവ് കാശ് കിട്ടുന്നത്. ആഴ്ചയില്‍ ആറു ദിവസം ജോലി ചെയ്യുന്ന ഓരോ തൊഴിലാളികള്‍ക്കും ചെലവ് കാശ് എന്ന പേരില്‍ 300 രൂപയാണ് നല്‍കുന്നത്. ഇത് 100, 50, 20, 10, എന്നിങ്ങനെ ചില്ലറകളായാണ് നല്‍കാറുള്ളത്. ഞായറാഴ്ച ദിവസങ്ങളില്‍ ചന്തയ്ക്ക് ഇറങ്ങി സാധനങ്ങള്‍ വാങ്ങും. കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനുള്ള പണവും നീക്കിവയ്ക്കും. എല്ലാ കമ്പനികളും പത്താം തിയ്യതിക്ക് ശേഷമാണ് ബാക്കി നല്‍കേണ്ട മുഴുവന്‍ ശമ്പളവും നല്‍കുന്നത്. അതിനാല്‍ തന്നെ തൊഴിലാളികളുടെ കൈയ്യില്‍ പണം ഇല്ല. രണ്ട് ദിവസത്തിനു ശേഷം മാത്രം ശമ്പളം ലഭിക്കുകയുള്ളു എന്നതിനാല്‍ തൊഴിലാളികളും ഹാപ്പിയാണ് .കമ്പനികള്‍ പുതിയ രൂപയാണ് ഇവര്‍ക്ക് നല്‍കുക.അതിനാല്‍ പണികള്‍ കളഞ്ഞ് ബാങ്കിനു മുന്നില്‍ നില്‍ക്കേണ്ടതില്ല.പല തേയില തോട്ടങ്ങളിലും ഇപ്പോള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ഉണ്ട്. ഇവര്‍ക്ക് ലഭിക്കുന്ന ശമ്പളം പലരും ബാങ്കില്‍ നിക്ഷേപിക്കാറില്ല. കൈവശം സൂക്ഷിച്ച് മാസങ്ങള്‍ കൂടുമ്പോള്‍ മാത്രമാണ് ഈ പണം ബന്ധുക്കള്‍ക്ക് അയക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികളില്‍ പലരും നോട്ടുകള്‍ പിന്‍വലിച്ചത് അറിഞ്ഞിട്ട് പോലുമില്ല. പതിവ് പോലെ തോട്ടത്തില്‍ പണിയെടുക്കുന്ന കാഴ്ചയാണ് കാണാനായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day