|    Dec 7 Wed, 2016 5:59 pm
FLASH NEWS

നോട്ട് പിന്‍വലിക്കല്‍ ; കല്‍പാത്തി വാണിജ്യമേളയുടെ നിറംകെടുത്തി

Published : 17th November 2016 | Posted By: SMR

പാലക്കാട്: പൈതൃകഗ്രാമത്തിലെ കല്‍പ്പാത്തി രഥോല്‍സവം ആചാരാനുഷ്ഠാനങ്ങള്‍ മാത്രമല്ല, പാലക്കാട്ടെയും പരിസരങ്ങളിലെയും ഏറ്റവും വലിയ വാണിജ്യോല്‍സവം കൂടിയാണ്. മുന്‍ വര്‍ഷങ്ങളിലെ രഥോല്‍സവങ്ങളില്‍ ആയിരക്കണക്കിന് ജനങ്ങള്‍ ഒത്തുകൂടി നിരവധി ഉല്‍പ്പന്നങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കൊല്ലം നോട്ടുകള്‍ പിന്‍വലിച്ചത് മൂലമുണ്ടായ മാന്ദ്യം കല്‍പ്പാത്തി വാണിജ്യത്തിന്റെ നിറം കെടുത്തി. കല്‍പാത്തിയിലെ കച്ചവടത്തെരുവില്‍  ഏറ്റവും വലിയ താരമായിരുന്ന സേലം കല്‍ച്ചട്ടികള്‍ക്കും ഇത്തവണ കറന്‍സി ദുരന്തത്തിന്റെ ആഘാതം ഏല്‍ക്കേണ്ടി വന്നു. സേലം സ്വദേശിയായ വേലായുധന്‍ മുത്തശ്ശനോടൊപ്പം പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ്  കല്‍പാത്തിയിലെ കച്ചവടത്തെരുവില്‍ എത്തിയത്. നാല്‍പ്പതു വര്‍ഷത്തിനിടയില്‍ ഇത്ര മോശം കച്ചവടം ഉണ്ടായിട്ടില്ലെന്ന് വേലായുധന്‍ പറയുന്നു. ആരുടെയും കൈയില്‍ കല്‍ച്ചട്ടി വാങ്ങാന്‍ പണമില്ല. ആയിരം രൂപ തന്നാല്‍ തിരിച്ചു കൊടുക്കാന്‍ ചില്ലറയില്ല. അതിനാല്‍ നാലിലൊന്നു പോലും കച്ചവടമില്ല. സേലത്ത് മാത്രം കിട്ടുന്ന വെണ്ണക്കല്ല് എന്നയിനം കരിങ്കല്ലിലാണ് കല്‍ച്ചട്ടികള്‍ കൊത്തിയുണ്ടാക്കുന്നത്. കല്‍ച്ചട്ടിയില്‍ പാചകം ചെയ്യുന്ന വിഭവങ്ങള്‍ക്ക് പ്രത്യേക സ്വാദാണ്. അതിനാല്‍ ആവശ്യക്കാര്‍ ഏറെയാണ്. പക്ഷേ ആര്‍ക്കും വാങ്ങാന്‍ കഴിയുന്നില്ല. കല്‍ച്ചട്ടി കൈയിലെടുത്തു തിരിച്ചും മറിച്ചും നോക്കി  തിരിച്ചു വയ്ക്കുന്നു. മറ്റു കച്ചവടക്കാര്‍ക്കും ഇതേ ഗതി തന്നെ. മുന്‍വര്‍ഷങ്ങളിലെല്ലാം  തേരുകഴിഞ്ഞാലും വിരലിലെണ്ണാവുന്ന  കല്‍ച്ചട്ടികള്‍ മാത്രമാണ് ബാക്കിയാവുന്നതെന്നിരിക്കെ ഇത്തവണ കറന്‍സി  ദുരന്തം മൂലം വില്‍ക്കാതെ വന്ന നൂറുകണക്കിന് കല്‍ച്ചട്ടികള്‍ എങ്ങനെ തിരിച്ചു കൊണ്ടുപോകുമെന്ന് അറിയാത്ത അവസ്ഥയിലാണെന്ന് കല്‍പ്പാത്തിയിലെ പതിറ്റാണ്ടുകളുടെ കല്‍ച്ചട്ടി കച്ചവടത്തിന്റെ ഉടമയായ വേലായുധന്‍ പറയുന്നു. വിവിധ ഉല്‍പന്നങ്ങളുമായി ഉത്തരേന്ത്യയില്‍ നിന്നെത്തിയവര്‍ക്കും ഇക്കുറി നഷ്ടക്കണക്കുകള്‍ മാത്രമാണ് പറയാനുണ്ടായിരുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day