|    Dec 9 Fri, 2016 5:00 pm
FLASH NEWS

നോട്ട് പിന്‍വലിക്കലില്‍ പ്രതിഷേധിച്ച് ഹെഡ് പോസ്റ്റോഫിസ് ധര്‍ണ; കോണ്‍ഗ്രസ്-എന്‍സിപിപ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

Published : 22nd November 2016 | Posted By: SMR

കോട്ടയം: നോട്ട് പ്രശ്‌നത്തില്‍ കോണ്‍ഗ്രസ്സും എന്‍സിപിയും കോട്ടയം ഹെഡ്‌പോസ്റ്റോഫിസിനു മുന്നില്‍ നടത്തിയ ധര്‍ണയില്‍ ഇരുവിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമൂട്ടി. പോലിസിനു നേരേ കൈയേറ്റ ശ്രമവും നടന്നു. 500, 1000 നോട്ട് നിരോധനത്തില്‍ സംസ്ഥാന വ്യാപകമായി എന്‍സിപി നടത്തിയ പ്രതിഷേധത്തിന്റെ ജില്ലാതല ഉദ്ഘാടനം എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടില്‍ നിര്‍വഹിച്ചു. ഈ സമയം കോണ്‍ഗ്രസ് മാര്‍ച്ച് സ്ഥലത്തെത്തുകയായിരുന്നു. തങ്ങള്‍ക്ക് അനുവദിച്ച സമയത്തു മറ്റുള്ളവര്‍ക്ക് അവസരം നല്‍കിയ പോലിസ് നടപടിയെ ഡിസിസി പ്രസിഡന്റ് അഡ്വ. ടോമി കല്ലാനി ഉള്‍പ്പെടെയുള്ളവര്‍ ചോദ്യം ചെയ്തു. ഇതു പിന്നീട് ഇരുകൂട്ടരുടെയും കൈയേറ്റത്തില്‍ കലാശിക്കുകയായിരുന്നു. കോണ്‍ഗ്രസ് ധര്‍ണ ഉദ്ഘാടനം ചെയ്യാനെത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പോലിസ് എന്‍സിപിയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് സമരം പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നെന്ന് ആരോപിച്ച് എംസി റോഡ് ഉപരോധിക്കാന്‍ അഹ്വാനം ചെയ്തു. ഉപരോധത്തില്‍ അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.  കെ പിസിസി ജനറല്‍ സെക്രട്ടറി ലതികാ സുഭാഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, നാട്ടകം സുരേഷ്, ജോസി സെബാസ്റ്റിയന്‍ പങ്കെടുത്തു. എന്നാല്‍ ബിജെപിയുമായി ചേര്‍ന്ന് നോട്ട് സമരം അലങ്കോലപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്ന് എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി സുബാഷ് പുഞ്ചക്കോട്ടില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.സമ്മേളനത്തില്‍ ടി വി ബേബി, പി ഐ താഹ, ഞീഴൂര്‍ വേണുഗോപാല്‍, സാബു എബ്രഹാം എന്നിവരും പങ്കെടുത്തു. എന്നാല്‍ രാവിലെ 10 മുതല്‍ 10.30 വരെ ധര്‍ണ നടത്തുന്നതിന് എന്‍സിപിക്കും തുടര്‍ന്ന് കോണ്‍ഗ്രസ്സിനും ധര്‍ണ നടത്തുന്നതിനാണ് അനുവാദം നല്‍കിയതെന്ന് പോലിസ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day