|    Dec 11 Sun, 2016 3:49 am

നോട്ട് നിരോധനത്തില്‍ കേന്ദ്രമന്ത്രിയും ബുദ്ധിമുട്ടി

Published : 23rd November 2016 | Posted By: mi.ptk

01

മംഗളൂരു:രാജ്യത്ത് 500,1000 രൂപ നോട്ടുകളുടെ നിരോധനത്തില്‍ കേന്ദ്രമന്ത്രിക്കും ബുദ്ധിമുട്ടനുഭവിക്കേണ്ടി വന്നു. അന്തരിച്ച സഹോദരന്റെ ആശുപത്രി ബില്‍ അടക്കാന്‍ വന്ന കേന്ദ്രമന്ത്രി ഡിവി സദാനന്ദ ഗൗഡക്കാണ് ആശുപത്രിയില്‍ തിരിച്ചടി നേരിട്ടത്.ബില്‍ അടക്കാന്‍ അസാധുവാക്കിയ 500,1000 രൂപ നോട്ടുകള്‍ നല്‍കിയ മന്ത്രിയോട് സാധുവായ നോട്ടുകള്‍ നല്‍കണമെന്ന് ആശുപത്രി അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. ചെക്ക് തരാമെന്ന് മന്ത്രി പറഞ്ഞെങ്കിലും അതും സ്വീകരിക്കാനാവില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പിന്നീട് ചെക്ക് സ്വീകാര്യമല്ലെന്ന കാര്യം എഴുതിത്തരണമെന്ന് മന്ത്രി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ചെക്ക് സ്വീകരിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 222 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക