|    Dec 4 Sun, 2016 9:42 pm
FLASH NEWS

നോട്ട് നിരോധനത്തിന് രത്തന്‍ ടാറ്റയുടെ പിന്തുണ

Published : 23rd November 2016 | Posted By: mi.ptk

ratan-tata

ന്യൂഡല്‍ഹി:500,1000 രൂപ നോട്ടുകള്‍ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് ടാറ്റാ സണ്‍സ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെ പിന്തുണ. നോട്ട് അസാധുവാക്കിയത് ധീരമായ തീരുമാനമാണെന്നും ഇതിലൂടെ കള്ളപ്പണം തടയാനാകുമെന്നും രത്തന്‍ ടാറ്റ അഭിപ്രായപ്പെട്ടു.
രാജ്യത്തെ കള്ളപ്പണവും കള്ളനോട്ടും തടയാനെന്ന പേരില്‍ നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് 500,1000 നോട്ടുകള്‍ പിന്‍വലിച്ച് പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപനം നടത്തി 15 ദിവസം പിന്നിടുമ്പോഴും നോട്ടുകള്‍ മാറ്റിവാങ്ങാനും പണം പിന്‍വലിക്കാനുമായി ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നിലെത്തുന്നവരുടെ തിരക്ക് കുറഞ്ഞിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 179 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day