|    Dec 6 Tue, 2016 2:07 am
FLASH NEWS

നോട്ട് നിരോധനത്തിനു മുമ്പ് ബിജെപി നേതാക്കള്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടി: കോണ്‍ഗ്രസ്

Published : 26th November 2016 | Posted By: SMR

ന്യൂഡല്‍ഹി: നോട്ട് നിരോധനം മുന്‍കൂട്ടി അറിഞ്ഞ ബിജെപി നേതാക്കള്‍ കള്ളപ്പണമുപയോഗിച്ച് സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ലോക്‌സഭാ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണു ബിജെപിക്കെതിരേ പുതിയ ആരോപണവുമായി രംഗത്തെത്തിയത്. പ്രധാനമന്ത്രി ചില ബിജെപി നേതാക്കള്‍ക്കു വിവരം ചോര്‍ത്തിനല്‍കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. യഥാര്‍ഥത്തില്‍ കള്ളപ്പണത്തെ പിന്തുണയ്ക്കുന്നവരാരാണെന്ന് ഇതു വ്യക്തമാക്കുന്നു.
ജനാധിപത്യം പ്രവര്‍ത്തിക്കുന്നതു ചര്‍ച്ചയിലൂടെയാണ്. പ്രധാനമന്ത്രി ജനാധിപത്യത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ലോക്‌സഭയിലെത്തി നോട്ട് നിരോധന ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താന്‍ രാജാവാണെന്നും രാജാവിന്റെ ആജ്ഞയനുസരിച്ചാണു രാജ്യത്തു പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടതെന്നുമാണു മോദി വിചാരിക്കുന്നത്. പുറത്തുനിന്നു സംസാരിക്കുന്നതിനു പകരം സഭയിലെത്തി പ്രധാനമന്ത്രി സംസാരിക്കണം. മോദി നിലപാട് തുടരുകയാണെങ്കില്‍ സഭയുടെ അവകാശലംഘനം അഭിമുഖീകരിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. നോട്ട് നിരോധനത്തിനു പിന്നില്‍ വന്‍ അഴിമതി നടന്നുവെന്ന് കോണ്‍ഗ്രസ് മുഖ്യ വക്താവ് രണ്‍ദീപ് സുര്‍ജെവാലെയും ആരോപിച്ചു. നോട്ട് നിരോധനത്തിനു മുമ്പ് ബിഹാറില്‍ 3.41 കോടി രൂപയുടെ എട്ട് വസ്തുക്കള്‍ വാങ്ങിയ ബിജെപി നേതാക്കളുടെ പട്ടിക പാര്‍ട്ടി പുറത്തുവിട്ടു. കഴിഞ്ഞ ഒരുവര്‍ഷത്തെ ബിജെപിയുടെ അക്കൗണ്ടുകളും വാങ്ങിയ സ്വത്തുക്കളുടെ വിവരവും പുറത്തുവിട്ടാല്‍ നോട്ട് നിരോധനത്തിലെ വന്‍ അഴിമതി വെളിച്ചത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ലോക്‌സഭയെ അഭിമുഖീകരിക്കാന്‍ ഭയക്കുന്നതെന്തിനാണെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ചോദിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day