|    Dec 8 Thu, 2016 1:42 am
FLASH NEWS

നോട്ട് നിരോധനം: 45 ലക്ഷത്തിന്റെ കറന്റ് ബില്‍ അടച്ച് ഉപഭോക്താവ് ‘മാതൃകയായി’

Published : 18th November 2016 | Posted By: frfrlnz

45
ലക്‌നൗ: നോട്ട് മരവിപ്പിക്കലിനെ തുടര്‍ന്ന് രാജ്യത്തെ ജനങ്ങള്‍ ബാങ്കുകളില്‍ ക്യൂ നിന്ന് പാട് പെടുമ്പോള്‍ ലക്‌നൗവില്‍ ഒരു ഉപഭോക്താവ് കറന്റ് ബില്ലിനത്തില്‍ പണമായി  അടച്ചത് 45 ലക്ഷം രൂപ. വര്‍ഷങ്ങളായി തര്‍ക്കത്തിലിരുന്ന ബില്ലാണ് ഇയാള്‍ കറന്‍സി പ്രശ്‌നം വന്നപ്പോള്‍ ഒറ്റയടിക്ക് അടച്ചു തീര്‍ത്തത്.  ഇതേ ഇലക്ട്രിസിറ്റി ഓഫിസില്‍ യഥാക്രമം 27 ഉം 28 ഉം ലക്ഷം രൂപയുടെ ബില്‍ മറ്റ് രണ്ടു പേരും പണമായിത്തന്നെ അടച്ചിട്ടുണ്ട്. വലിയ ബില്ലുകള്‍ കെട്ടിക്കിടക്കുന്ന ലക്‌നൗ വൈദ്യുതി വിതരണ അധികൃതര്‍ക്ക് ഈ വിവിഐപി ഡിവിഷന് നോട്ട് അസാധുവാക്കല്‍ മൂലം പല ബില്ലുകളും അടച്ചു കിട്ടി. നവംബര്‍ 10 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ ഇവിടെ പണപ്പെട്ടിയിലെത്തിയത് 93 കോടിയുടെ രൂപയോളമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 364 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day