|    Dec 8 Thu, 2016 11:24 am

നോട്ട് നിരോധനം വ്യാപാരമേഖലയ്ക്ക് തിരിച്ചടി

Published : 10th November 2016 | Posted By: SMR

പത്തനംതിട്ട: 1000 രൂപയുടെയും 500 രൂപയുടെയും നോട്ടുകള്‍ അസാധുവാക്കിയത് വ്യാപാര വ്യവസായ മേഖലയ്ക്ക് വന്‍ തിരിച്ചടിയായിരിക്കുന്നതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി.ജില്ലയില്‍ ധാരാളം വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തി വച്ചിരിക്കുകയാണ്. ജനങ്ങളുടെ പക്കല്‍ ക്രയവിക്രയത്തിനുള്ള ചില്ലറ ഇല്ല. 50 രൂപയുടെ ഉല്‍പന്നം വാങ്ങി 1000 രൂപാ നോട്ട് ഉപഭോക്താവ് നല്‍കുമ്പോള്‍ ബാക്കി നല്‍കുന്നതിന് പ്രയാസം നേരിടുന്നു. പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടി ബാങ്കുകള്‍ ചില്ലറകള്‍ നിര്‍ലോഭം വിതരണം ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് പ്രസാദ് ജോണ്‍ മാമ്പ്ര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഏബ്രാഹം ജോസഫ്, ഖജാഞ്ചി കെ എസ് അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് ജീ മണലൂര്‍, ഷാജി മാത്യു സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day