|    Dec 4 Sun, 2016 9:25 am
FLASH NEWS

നോട്ട് നിരോധനം: വയോധിക കുഴഞ്ഞുവീണു മരിച്ചു; മുന്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി

Published : 26th November 2016 | Posted By: SMR

നാഗ്പൂര്‍/ബലിയ: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതില്‍ മനംനൊന്ത് മുന്‍ എസ്ബിഐ കാഷ്യര്‍ ആത്മഹത്യ ചെയ്തു. നാഗ്പൂരിനടുത്ത സായോനറിലാണ് മുന്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ ആനന്ദ മുകുത് ബാപത് (56) തൂങ്ങി മരിച്ചത്. ബാങ്കില്‍ നിന്ന് സ്വയം വിരമിച്ച് വ്യാപാരം നടത്തുന്ന ഇദ്ദേഹത്തിന്റെ പക്കല്‍ നിരോധിച്ച നോട്ടുകളുടെ വന്‍ ശേഖരം ഉണ്ടായിരുന്നതായി പോലിസ് പറഞ്ഞു. നോട്ടുകള്‍ നിരോധിച്ചതുമൂലമാണ് ജീവനൊടുക്കുന്നതെന്നെഴുതിയ ആത്മഹത്യാക്കുറിപ്പ് പോലിസ് കണ്ടെത്തി്.
അതേസമയം, ഉത്തര്‍പ്രദേശിലെ ബാല്ലിയയില്‍ പണം പിന്‍വലിക്കാന്‍ ബാങ്കില്‍ വരിനിന്ന വയോധിക കുഴഞ്ഞുവീണു മരിച്ചു. രത് സാദിലെ സെന്‍ട്രല്‍ ബാങ്ക് ശാഖയ്ക്കു മുമ്പില്‍ മൂന്ന് മണിക്കൂറോളം ക്യൂ നിന്ന ഇന്ദ്രാസനിദേവി (70)യാണു മരിച്ചത്. മൃതദേഹം സംസ്‌കരിക്കുന്നതിനു പണമില്ലാത്തതിനാല്‍ അവരുടെ മരുമകള്‍ക്ക് വീണ്ടും ആ ബാങ്കില്‍ തന്നെ ക്യൂവില്‍ നില്‍ക്കേണ്ടിവന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉത്തരവാദികളായവരുടെ പേരില്‍ നടപടിയെടുക്കണമെന്ന് പോലിസ് അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day