|    Dec 3 Sat, 2016 7:54 am
FLASH NEWS

നോട്ട് നിരോധനം: മോദിക്കെതിരേ മുന്‍ വിശ്വസ്തന്‍ രംഗത്ത്

Published : 19th November 2016 | Posted By: SMR

അഹ്മദാബാദ്: നോട്ട് നിരോധനം മോദി അടുപ്പക്കാര്‍ക്ക് ചോര്‍ത്തി നല്‍കിയിരുന്നതായി മോദിയുടെ വിശ്വസ്തനായിരുന്ന യതിന്‍ ഓജ. കഴിഞ്ഞ ദിവസം പുറത്തുവിട്ട കത്തിലാണ് ഓജ ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു കാലത്ത് നരേന്ദ്ര മോദിയുടെ വിശ്വസ്തനായിരുന്ന ഓജ പിന്നീട് ബിജെപി വിട്ട് ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. തന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളായ സമ്പന്ന വ്യവസായികള്‍ക്കാണ് മോദി നോട്ട് നിരോധനവിവരം ചോര്‍ത്തി നല്‍കിയതെന്ന് തെളിവു സഹിതം ഓജ തന്റെ തുറന്ന കത്തില്‍ വിശദീകരിക്കുന്നു. നോട്ട് നിരോധനം കൊണ്ട് വന്‍സ്രാവുകളെ പിടിക്കാന്‍ സാധിക്കില്ല എന്ന വാദത്തെ എതിര്‍ക്കുന്ന മോദിക്ക് കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഒരു കോടിക്ക് മേല്‍ പണം വെളിപ്പെടുത്തിയവരുടെ പേരുവിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ ധൈര്യമുണ്ടോയെന്ന് ഓജ വെല്ലുവിളിക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day