|    Dec 6 Tue, 2016 2:09 am
FLASH NEWS

നോട്ട് നിരോധനം: മല്‍സ്യ തൊഴിലാളികള്‍ ജോലി നിര്‍ത്തി

Published : 25th November 2016 | Posted By: SMR

രാമേശ്വരം: നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം രാമേശ്വരത്ത് മല്‍സ്യത്തൊഴിലാളികള്‍ ജോലി നിര്‍ത്തി. ബാങ്കുകളില്‍ നിന്ന് ആവശ്യത്തിന് പണം ലഭിക്കുന്നതു വരെ മല്‍സ്യബന്ധനം നടത്തില്ലെന്നു രാമേശ്വരം യന്ത്രവല്‍കൃത ബോട്ട് മല്‍സ്യത്തൊഴിലാളി അസോസിയേഷന്‍ പ്രസിഡന്റ് എന്‍ ദേവദാസ് പറഞ്ഞു.
പണം ലഭിക്കാത്തതിനാല്‍ ബോട്ടിനുള്ള ഡീസലും മറ്റ് അവശ്യവസ്തുക്കളും വാങ്ങാന്‍ സാധിക്കുന്നില്ല. അതുകൊണ്ടാണ് സംഘടനയുടെ യോഗം ചേര്‍ന്ന് മല്‍സ്യബന്ധനം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം അറിയിച്ചു.
സംഘടന ഈ മാസം 11ന് ഇങ്ങനെയൊരു തീരുമാനമെടുത്തിരുന്നെങ്കിലും 19ാം തിയ്യതി പിന്‍വലിക്കുകയായിരുന്നു. പണം പിന്‍വലിക്കുന്നതിന് പ്രദേശത്ത് മൊബൈല്‍ എടിഎം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day