|    Dec 6 Tue, 2016 9:24 pm
FLASH NEWS

നോട്ട് നിരോധനം ബുദ്ധിശൂന്യവും മനുഷ്യത്വരഹിതവും: അമര്‍ത്യ സെന്‍

Published : 1st December 2016 | Posted By: SMR

ന്യൂഡല്‍ഹി: 500ന്റെയും 1000ത്തിന്റെയും നോട്ട് നിരോധിച്ച നടപടിയെ സ്വേച്ഛാധിപത്യമെന്നും ഭരണഘടനാപരമായ ഉത്തരവാദിത്വമില്ലായ്മയെന്നും നൊബേല്‍ പുരസ്‌കാരജേതാവും സാമ്പത്തിക വിദഗ്ധനുമായ അമര്‍ത്യ സെന്‍. കള്ളപ്പണത്തെ കൈകാര്യം ചെയ്യാനെന്ന ലക്ഷ്യത്തെ എല്ലാ ഇന്ത്യക്കാരും പ്രശംസിച്ചേക്കും. എന്നാല്‍ ശരിയായ വഴി ഇതായിരുന്നോ എന്ന് നമ്മള്‍ ചോദിക്കേണ്ടിയിരിക്കുന്നു. വളരെ കുറഞ്ഞ നേട്ടവും പരമാവധി സഹനവുമാണ് ഈ നയത്തിന്റെ ഫലമെന്ന് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വലിയ നോട്ടുകള്‍ അസാധുവാകുമെന്നു പ്രഖ്യാപിച്ചു. 86 ശതമാനം പണത്തിന്റെ ഉപയോഗം അതോടെ നിലച്ചു. 50 ദിവസം കൊണ്ട് പ്രശ്‌നത്തിന് പരിഹാരമാകുമെന്നും കുറഞ്ഞ കാലത്തേക്കുള്ള ബുദ്ധിമുട്ട് രാഷ്ട്രത്തിന്റെ നന്മയ്ക്കായി സഹിക്കണമെന്നും മോദി പറഞ്ഞു. കള്ളപ്പണത്തിന്റെ ആറു മുതല്‍ പത്തു ശതമാനം വരെ മാത്രമേ പണമായി സൂക്ഷിക്കപ്പെടുന്നുള്ളൂ. ഈ ഒരു ചെറിയ നേട്ടത്തിനായി ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. മറ്റ് വിമര്‍ശകരെപ്പോലെ നയത്തെ താന്‍ അുകൂലിക്കുന്നുവെന്നും എന്നാല്‍ അത് നടപ്പിലാക്കിയ രീതിയോട് താന്‍ യോജിക്കുന്നില്ലെന്നും അമര്‍ത്യ സെന്‍ വ്യക്തമാക്കി. കള്ളപ്പണത്തിനെതിരേ നടപടി സ്വീകരിക്കേണ്ടത് അനിവാര്യം തന്നെ. എന്നാല്‍ അത് ബുദ്ധിപൂര്‍വ്വമുള്ളതും മാനുഷികവും ആയിരിക്കണമായിരുന്നു. വലിപ്പ വ്യത്യാസമുള്ള പുതിയ നോട്ടുകള്‍ ലഭ്യമാക്കുന്നതിനായി എടിഎമ്മുകള്‍ ഇപ്പോഴും പണത്തിനായി സജ്ജമായിട്ടില്ല. അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day