|    Dec 11 Sun, 2016 3:28 pm
FLASH NEWS

നോട്ട് നിരോധനം: ബിസിനസ് പ്രതിസന്ധിയിലായി: വ്യാപാരി കടമുറിയില്‍ തൂങ്ങിമരിച്ചു

Published : 29th November 2016 | Posted By: SMR

ചങ്ങനാശ്ശേരി: നോട്ടുപ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ബിസിനസ് പ്രതിസന്ധിയിലായ മോഡേണ്‍ ബ്രഡ് മൊത്ത വ്യാപാരി സ്വന്തം കടമുറിക്കുള്ളില്‍ തൂങ്ങിമരിച്ചു. ചങ്ങനാശ്ശേരി വാഴപ്പള്ളി മതുമൂല ചീരക്കാട്ട് ഇല്ലത്ത് സി പി നാരായണന്‍ നമ്പൂതിരി (54)യെയാണ് കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ ഇന്നലെ രാവിലെ കാണപ്പെട്ടത്. രാവിലെ വീട്ടിലെത്താത്തിനെ തുടര്‍ന്ന് സഹായിയെ കടയില്‍ വിട്ട് അന്വേഷിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വിദേശത്തായിരുന്ന നാരായണന്‍ കഴിഞ്ഞ 20 വര്‍ഷമായി മോഡേണ്‍ ബ്രഡിന്റെ ഏജന്‍സിയെടുത്ത് ചെറുകിട കച്ചവടക്കാര്‍ക്ക് നല്‍കി വരികയായിരുന്നു. ഇദ്ദേഹം തന്നെയാണ് വില്‍പനയ്ക്കായി പോയിരുന്നത്. നല്ല നിലയില്‍ ബിസിനസ് നടന്നുവന്നിരുന്നതായി സുഹൃത്തുക്കളും സഹോദരന്‍ സി വി നാരായണന്‍ നമ്പൂതിരി പറഞ്ഞു. എന്നാല്‍, നോട്ടുനിരോധനം നടപ്പിലായതോടെ മുന്നോട്ടുകൊണ്ടുപോവാന്‍ കഴിയാതെ വരുന്നതായും തന്നോടു പറഞ്ഞിരുന്നതായി സഹോദരന്‍ പറഞ്ഞു.
നോട്ട് നിരോധനം മുതല്‍ കച്ചവടം പ്രതിസന്ധിയിലായതായി നമ്പൂതിരി അടുത്ത സുഹൃത്തുക്കളോടും പറഞ്ഞിരുന്നു.   ചങ്ങനാശ്ശേരി പോലിസെത്തി പ്രാഥമിക നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം ചങ്ങനാശ്ശേരി താലൂക്ക് ആശുത്രിയിലെത്തിച്ചു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം പിന്നീട്. ഭാര്യ: സുഷമ. മക്കള്‍: കൃഷ്ണദാസ്(ചെന്നൈ), ഹരിദാസ്  (ബംഗളൂരു).

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക