|    Dec 9 Fri, 2016 5:29 am
FLASH NEWS

നോട്ട് നിരോധനം നിങ്ങളെ എങ്ങിനെയെല്ലാം വലച്ചു? ഞങ്ങള്‍ക്കെഴുതൂ…

Published : 18th November 2016 | Posted By: G.A.G

45

ഭായിയോം, ബഹനോം…

നോട്ട് അസാധുവാക്കിയ അസാധാരണ നടപടി ഒരൊറ്റ രാത്രികൊണ്ട് നിങ്ങളുടെയെല്ലാം ജീവിതത്തെ എങ്ങിനെയെല്ലാം തകിടം മറിച്ചിട്ടുണ്ടാകാം ?
മരുന്നുകിട്ടാതെ,

ആശുപത്രിയില്‍ പോകാന്‍ വാഹനം കിട്ടാതെ,

കുഞ്ഞിന് പാല്‍പ്പൊടി കിട്ടാതെ…
കല്യാണച്ചിലവിന് പണം കിട്ടാതെ..

ആശുപത്രിച്ചിലവിന് പണം കിട്ടാതെ..

യാത്ര മുടങ്ങിയവര്‍,

നിശ്ചയിച്ച കാര്യങ്ങള്‍ നടത്താനാവാതെ വന്നവര്‍..
ക്യൂവില്‍ നില്‍ക്കാനും അത്യാവശ്യ ബാങ്ക് ഇടപാടുകള്‍ക്കായി ജോലി ഉപേക്ഷിക്കേണ്ടിവന്നവര്‍…
ശമ്പളം കിട്ടാതെ, കൂലികിട്ടാതെ… കിട്ടുമെന്ന് പ്രതീക്ഷിച്ച ലോണ്‍ കിട്ടാതെ….
കടം വാങ്ങിയ പണം തിരിച്ചു കിട്ടാതെ..തിരിച്ചുകൊടുക്കാനാവാതെ..

അങ്ങിനെ എത്രയെത്ര പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് നേരിടേണ്ടി വന്നു..
ആരോടു പറയാന്‍…
ഒരു സുപ്രഭാതത്തില്‍ നിത്യജീവിതത്തിന്റെ സകലമേഖലകളെയും അട്ടിമറിക്കുംമുന്‍പ് ഭരണാധികാരികള്‍ ഇതൊന്നും മുന്‍കൂട്ടി കണ്ടില്ല. കാണാന്‍ അവര്‍ക്കൊട്ട് താല്‍പര്യവുമുണ്ടാകില്ല..

എന്നാല്‍ ഞങ്ങള്‍ക്കിത് കാണാതിരിക്കാനാവില്ല.കണ്ടില്ലെന്ന് നടിക്കാനും.

അതുകൊണ്ട് ,
ഭായിയോം, ബഹനോം,
നിങ്ങള്‍ക്ക്് പറയാനുള്ളത്  ഞങ്ങള്‍ക്കെഴുതു.. നിങ്ങളുടെ യാതനകള്‍, നിങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍. എല്ലാം തുറന്നെഴുതൂ… അവ വാര്‍ത്താ രൂപത്തിലോ നേരിട്ടോ ഞങ്ങള്‍ പ്രസിദ്ധീകരിക്കാം.
കുറഞ്ഞവാക്കുകളില്‍, വികാരപ്രകടനം ഒഴിവാക്കി, സഭ്യമായ ഭാഷയില്‍ എഴുതുവാന്‍ ശ്രദ്ധിക്കുമല്ലോ…
നിങ്ങളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അക്കാര്യം അറിയിക്കുക. എങ്കിലും അയക്കുന്നയാളുടെ പൂര്‍ണ പേരുവിവരങ്ങളും വിലാസവും ഉണ്ടായിരിക്കണം.

എങ്ങിനെ അയക്കാം?
വെള്ളക്കടലാസില്‍ എഴുതി വ്യക്തമാകും വിധം ഫോട്ടോ എടുത്ത് ഇമെയില്‍ ആയി അയക്കാം. മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ അറിയാവുന്നവര്‍ക്ക് അങ്ങിനെയും അയക്കാം.

വിലാസം : thejasdailynews@gmail.com
ഇമെയില്‍ അയക്കുമ്പോള്‍ Currency Crisis എന്ന് സബ്ജക്ട് കോളത്തില്‍ എഴുതാന്‍ മറക്കരുത്…

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 233 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day