|    Dec 11 Sun, 2016 5:18 pm
FLASH NEWS

നോട്ട് നിരോധനം; ദുരിതത്തിന് അയവില്ല

Published : 25th November 2016 | Posted By: SMR

കോഴിക്കോട്:  ആയിരത്തിന്റെ യും അഞ്ഞൂറിന്റെയും നോട്ടുകള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നിരോധിച്ചതു മൂലമുണ്ടായ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തിന് പതിനേഴാം ദിവസവും പരിഹാരമായില്ല. 500ന്റെ നോട്ടുകള്‍ ചില ബാങ്കുകളില്‍ എത്തിയെങ്കിലും ആവശ്യത്തിന് ലഭിക്കാത്ത അവസ്ഥയാണ് ഉണ്ടായത്.എടി എമ്മിലും 500ന്റെ നോട്ടുകള്‍ എത്തിയെങ്കിലും മണിക്കൂറിനകം തീരുന്ന അവസ്ഥയാണ്. എസ് ബി ഐയുടെ എടിഎമ്മുകളില്‍ 500ന്റെ നോട്ടുകള്‍ ഇല്ലാത്ത അവസ്ഥയാണ്.പഴയ നോട്ടുകള്‍ മാറാനും പണം പിന്‍വലിക്കാനും ഇന്നലെ ജനങ്ങളുടെ ക്യൂവില്‍ കുറവാണ് അനുഭവപ്പെട്ടത്.ആവശ്യത്തിന് പണം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജനങ്ങള്‍ ബാങ്കുകളില്‍ എത്താതിരിക്കുന്നതെന്ന് പറയുന്നു. രാവിലെ മുതല്‍ ക്യൂവില്‍ നിന്നിട്ടും രണ്ടായിരം രൂപ മാത്രമാണ് ലഭിക്കുന്നത്. ഈ തുകക്കായി എന്തിനാണ് പട്ടിണി കിടന്നും ബാങ്കിന് മുന്നില്‍ യാചിക്കുന്നതെന്നാണ് പലരും ചോദിക്കുന്നത്. നോട്ട് നിരോധനം മൂലമുണ്ടായ ദുരിതവും സഹകരണ മേഖലയെ തകര്‍ക്കാനുള്ള മോദി സര്‍ക്കാരിന്റെ കാടന്‍ നയങ്ങളില്‍ പ്രതിഷേധിച്ചും ഇടതു മുന്നണിയുടെ ആഭിമുഖ്യത്തില്‍ രാപ്പകല്‍ സമരം ഇന്നലെ രാവിലെ പത്ത്്് മണിമുതല്‍ ആരംഭിച്ചു. നോട്ട് നിരോധിച്ച നടപടി മൂലം വ്യാപാരിക ള്‍ ക്കും പൊതുജനങ്ങള്‍ക്കും നേരിട്ട പ്രയാസങ്ങള്‍ക്ക് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആദായനികുതി ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.ചില്ലറ നോട്ടുക്ഷാമം ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്ന്്് വ്യാപാരി വ്യവസായി ഏകോപന സമിതി സമരം ഉദ്ഘാടനം ചെയ്ത്്് സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ പറഞ്ഞു.   പി സി അഷ്‌റഫ് അധ്യക്ഷതവഹിച്ചു.  അശ്‌റഫ് മൂത്തേടത്ത്, എം ഷാഹുല്‍ ഹമീദ്, ജോസ് ചെറുവള്ളില്‍, കെ സേതുമാധവന്‍, സി ജെ ടെന്നിസണ്‍, ഏറത്ത് ഇഖ്ബാല്‍, പി പ്രസന്നന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക