|    Dec 3 Sat, 2016 9:09 pm
FLASH NEWS

നോട്ട് നിരോധനം ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനം: എസ്ഡിപിഐ

Published : 16th November 2016 | Posted By: SMR

കൊല്ലം: മുന്‍കരുതലെടുക്കാതെ വലിയ തുകകളുടെ നോട്ടുകള്‍ പിന്‍വലിച്ച് സാധാരണക്കാരെ ബുദ്ധിമുട്ടിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ ഇന്നലെ പ്രതിഷേധദിനം ആചരിച്ചു. വിവിധ കേന്ദ്രങ്ങളില്‍ പ്രകടനങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിക്കലും നടന്നു. അഞ്ഞൂറ് ആയിരം നോട്ടുകള്‍ മുന്നറിയിപ്പില്ലാതെ അസാധുവാക്കിയ നടപടിയിലൂടെ കേന്ദ്ര ഗവണ്‍മെന്റ് ജനങ്ങളോട് യുദ്ധ പ്രഖ്യാപനം നടത്തിയിരിക്കുകയാണെന്ന് എസ്ഡിപിഐ കൊല്ലം ജില്ലാ കമ്മറ്റി അംഗം റിയാസ് കണ്ണനല്ലൂര്‍ പറഞ്ഞു. എസ്ഡിപിഐ കുണ്ടറ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണനല്ലൂര്‍ എസ്ബിഐ ബാങ്കിനു മുന്നില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപം കണ്ടുകെട്ടാന്‍ കഴിയാത്ത നരേന്ദ്രമോദി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി നടത്തിയ സാമ്പത്തിക പരിഷ്‌കാരം ജനങ്ങളെ തീരാ ദുരിതത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. എത്രയും വേഗം ഈ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. എസ്ബിടി,കനറാ,സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവിടങ്ങളിലേക്കും പ്രതിഷേധം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ഷാജഹാന്‍ കുന്നുംപുറം, മണ്ഡലം ഭാരവാഹികളായ ഇര്‍ഷാദ് കുളപ്പാടം, ഹാഷിം കുരീപ്പള്ളി, അലി മേക്കോണ്‍, ഷാനവാസ് മുട്ടയ്ക്കാവ്, റിയാദ് കേരളപുരം, ഷെരീഫ് മുട്ടയ്ക്കാവ്, ജാഷഹാന്‍ താഴംപണ, ഷാന്‍ മൈലാപ്പൂര്‍, ഫൈസല്‍ മലേവയല്‍ നേതൃത്വം നല്‍കി.എസ്ഡിപിഐ കൊല്ലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ചന്ദനത്തോപ്പില്‍ നിന്ന് തുടങ്ങിയ പ്രകടനം കരിക്കോട് സമാപിച്ചു. തുടര്‍ന്ന് മോദിയുടെ കോലം കത്തിച്ചു. പ്രകടനത്തിന് മണ്ഡലം ജനറല്‍ സെക്രട്ടറി ഷെഫീഖ് കരുവ, വൈസ് പ്രസിഡന്റ് റഹീം പത്തായകല്ല്, സെക്രട്ടറി ബിനോയി, കമ്മിറ്റിഅംഗങ്ങളായ നൗഷാദ്,നിസാര്‍,അന്‍സാര്‍,ഫൈസല്‍, സെയ്ഫ്,സലീം നേതൃത്വം നല്‍കി. എസ്ഡിപിഐ ഇരവിപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും പ്രധനമന്ത്രിയുടെ കോലം കത്തിക്കലും നടത്തി. പ്രകടനം എസ്എന്‍ കോളജ് ജങ്ഷന്‍  ചുറ്റി പോളയത്തോടു സമാപിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സബീര്‍ പള്ളിമുക്ക്, മണ്ഡലം സെക്രട്ടറി ഹാഷിര്‍,സുധീര്‍ കടപ്പാക്കട, ഹാരിസ് പള്ളിമുക്ക്,ഹാരിസ് കൊല്ലൂര്‍വിള, സുധീര്‍ പോളയത്തോട്, ബിലാല്‍, സുധീര്‍ അയത്തില്‍, സജീവ് നേതൃത്വം നല്‍കി .

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day