|    Dec 4 Sun, 2016 7:42 pm

നോട്ട് നിരോധനം ചെറുകിട കള്ളപ്പണക്കാരെ വെട്ടിലാക്കി

Published : 10th November 2016 | Posted By: SMR

ആനക്കര: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ട് നിരോധനം ഗ്രാമീണമേഖലകളില്‍ അനധികൃതമായി പണം സമ്പാദിച്ചവരെ വെട്ടിലാക്കി.ഊഹ കച്ചവടത്തിലൂടെയും ബിനാമിയിലൂടെയും മറ്റും പണം സമ്പാദിച്ചവരാണ് ഇപ്പോള്‍ വെട്ടിലായിട്ടുള്ളത്. ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലെ റിയല്‍ എസ്റ്റേറ്റ് മാഫിയ, ബ്ലൈഡ് മാഫിയ, ചിട്ടികമ്പനി നടത്തുന്നവര്‍, അനധികൃതമായി സമ്പാദിച്ച പണം സൂക്ഷിച്ചവര്‍, വിവിധ  നിയമനങ്ങളിലൂടെയും മറ്റും ലക്ഷങ്ങള്‍ സമ്പാധിച്ച സ്ഥാപന മാനേജ്‌മെന്റ് ഉടമകള്‍ എന്നിവരാണ് നിരോധനം വന്നതോടെ പരിഭ്രാന്തിയിലായിരിക്കുന്നത്. ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് രേഖാമൂലമുള്ള പണമല്ല ഉപയോഗിക്കുന്നത്. പലയിടത്തും കോടികള്‍ മുടക്കിയുള്ള ആഡംബര വീടുകളാണ് നിര്‍മിക്കപ്പെടുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ വീടുകളില്‍ ഉപയോഗിക്കപ്പെടുന്ന വിവിധ ഇനത്തിലുളള ആഡംബരവാഹനങ്ങള്‍ എന്നിവയെല്ലാം രഹസ്യമായി നിരീക്ഷിക്കുന്നുണ്ട്. ഒരു വീട്ടീല്‍ രണ്ടും മൂന്നും കാറുകള്‍ ഉള്ളവരുണ്ട്. ബന്ധുക്കളുടെ  ബിനാമി പേരില്‍ സ്ഥലം വാങ്ങികൂട്ടിയവര്‍, സെന്റ് അഞ്ച്  ലക്ഷം രൂപ വിലമതിക്കുന്ന സ്ഥലങ്ങള്‍ ആധാരത്തില്‍ 20000 രൂപവരെ കാട്ടി സ്ഥലം രജിസ്റ്റര്‍ ചെയ്തവര്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ നിരീക്ഷണത്തിലാണ്.ഇവരുടെ പേരിലുളള ബാങ്ക് അക്കൗണ്ടുകളുടെ വരുമാനമാര്‍ഗ്ഗങ്ങള്‍ എന്നിവയും നിരീക്ഷിക്കപ്പെടുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day