|    Dec 7 Wed, 2016 9:47 pm
FLASH NEWS

നോട്ട് നിരോധനം: കേന്ദ്ര സംഘങ്ങള്‍ വെള്ളിയാഴ്ചയോടെ റിപോര്‍ട്ട് നല്‍കും

Published : 23rd November 2016 | Posted By: SMR

ന്യൂഡല്‍ഹി:  രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്താന്‍ നിയോഗിച്ച കേന്ദ്ര സംഘങ്ങള്‍ ഈ മാസം 25ന് മുമ്പ് കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തിക കാര്യവകുപ്പിന് റിപോര്‍ട്ട് സമര്‍പ്പിക്കും.
വിവിധ വകുപ്പുകളിലെ അഡീഷനല്‍ സെക്രട്ടറിമാര്‍, ജോയിന്റ് സെക്രട്ടറിമാര്‍, ഡയറക്ടര്‍മാര്‍ എന്നീ മുതിര്‍ന്ന ഉദ്യോഗസ്ഥരുള്‍പ്പെടുന്ന സംഘങ്ങള്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സന്ദര്‍ശിച്ച് കുറഞ്ഞത് രണ്ട് ദിവസങ്ങളെങ്കിലും അവിടെ പര്യടനം നടത്തിയാവും വിലയിരുത്തുക. ഓരോ സംസ്ഥാനത്തേക്കും വെവ്വേറെ കേന്ദ്ര സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഗ്രാമീണമേഖലയിലെ പ്രശ്‌നങ്ങള്‍ക്കായിരിക്കും കൂടുതല്‍ ഊന്നല്‍ നല്‍കുക.
ബാങ്ക്ശാഖകള്‍, എടിഎമ്മുകള്‍, തപാല്‍ ഓഫിസുകള്‍ എന്നിവിടങ്ങളിലെ കറന്‍സി ലഭ്യത, ബാങ്ക് ശാഖകളിലും തപാല്‍ ഓഫിസുകളിലും നിക്ഷേപങ്ങള്‍ നടത്തുന്നതിനും പിന്‍വലിക്കുന്നതിനും നോട്ട് മാറ്റിയെടുക്കലിനും ആവശ്യമായ സൗകര്യങ്ങള്‍ സംബന്ധിച്ച വിഷയങ്ങളും കേന്ദ്രസംഘങ്ങള്‍ വിലയിരുത്തും.
നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനം കാരണമുള്ള ആഘാതം, ജനങ്ങള്‍ നേരിടുന്ന മറ്റ് എന്തെങ്കിലും പ്രശ്‌നങ്ങള്‍, നോട്ട് അസാധുവാക്കല്‍ തീരുമാനം നടപ്പാക്കിയതിനെ തുടര്‍ന്ന് ഉയര്‍ന്നുവന്നിട്ടുള്ള പൊതുവായ കാഴ്ചപ്പാട് എന്നിവ സംബന്ധിച്ചും വെല്ലുവിളികളെക്കുറിച്ചും കേന്ദ്രസംഘം റിപോര്‍ട്ട് സമര്‍പ്പിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day