|    Dec 4 Sun, 2016 5:23 am
FLASH NEWS

നോട്ട് നിരോധനം: എസ്ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി

Published : 17th November 2016 | Posted By: SMR

പാലക്കാട്: കള്ളപ്പണം തടയാനെന്ന പേരില്‍ സാധാരണക്കാരെ ബുധിമുട്ടിലാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ ജില്ലയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. പാലക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഹെഡ് പോസ്റ്റ് ഓഫിസ് മാര്‍ച്ച് മണ്ഡലം പ്രസിഡന്റ് ഒ എച്ച് ഖലീല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി മുഹമ്മദലി, എ എം റഫീഖ്, ഷബീര്‍, മണ്ഡലം വൈസ് പ്രസിഡന്റ് അഷറഫ് നരിക്കുത്തി, അബുതാഹിര്‍ സംസാരിച്ചു. ചെര്‍പ്പുളശ്ശേരി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനവും, മോഡിയുടെ കോലം കത്തിക്കുകയും ചെയ്തു. പ്രകടനത്തിന് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് എസ് കെ ഖാദര്‍, സെക്രട്ടറി ഹംസ, നൗഷാദ്,മുഹമ്മദാലി, അക്ബര്‍ നേതൃത്വം നല്‍കി. ഷൊര്‍ണൂര്‍ മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും നരേന്ദ്ര മോഡിയുടെ കോലംകത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തു.  ഷൊര്‍ണര്‍ മുനിസിപ്പല്‍ പ്രസിഡന്റ് ടിഎം മുസ്തഫ, സെക്രട്ടറി സക്കീര്‍  നേതൃത്വം നല്‍കി. മണ്ഡലം കമ്മിറ്റി അംഗങ്ങളായ മജീദ് സിദ്ദീഖ് സംബന്ധിച്ചു.  കപ്പുര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുമരനല്ലുര്‍ സെന്ററില്‍ പ്രതിഷേധ പ്രകടനം നടത്തി. ഉമ്മര്‍ കോള്ളനൂര്‍. അസ്‌ലം മുസ്സകുട്ടി, മജീദ് നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day