|    Dec 3 Sat, 2016 12:14 pm
FLASH NEWS

നോട്ട് നിരോധനം: എതിര്‍പ്പുമായി ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍

Published : 15th November 2016 | Posted By: SMR

ന്യൂഡല്‍ഹി: 500, 1000 നോട്ടുകളുടെ നിരോധനം സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്കു നയിക്കുമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന് (ഐബിഎ) അയച്ച കത്തില്‍ ഓള്‍ ഇന്ത്യാ ബാങ്ക് ഓഫിസേഴ്‌സ് അസോസിയേഷനും (എഐബിഐ) ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും (എഐബിഇഎ) ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
വ്യക്തമായ ആസൂത്രണമോ മുന്നൊരുക്കമോ ഇല്ലാതെയാണ് നോട്ടുകള്‍ പിന്‍വലിക്കുന്നതിനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും സംഘടനകള്‍ അഭിപ്രായപ്പെട്ടു. താറുമാറായ അവസ്ഥയാണ് നോട്ടു നിരോധനം കാരണം ഉണ്ടായത്. ഇത് ബാങ്ക് ജീവനക്കാര്‍ക്കും ഇടപാടുകാര്‍ക്കും ഒരുപോലെ പ്രതിസന്ധിയാവുകയാണ്- ബാങ്ക് മാനേജ്‌മെന്റുകളുടെ ഉന്നത സമിതിയായ ഐബിഎക്ക് അയച്ച കത്തില്‍ എഐബിഐ ജനറല്‍ സെക്രട്ടറി എസ് നാഗരാജന്‍, എഐബിഇഎ നേതാവ് സി എച്ച് വെങ്കിടാചലം എന്നിവര്‍ വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day