|    Dec 8 Thu, 2016 11:26 am

നോട്ട് നിരോധനം:പാര്‍ലമെന്റിന് മുന്നില്‍ പ്രതിപക്ഷ പ്രതിഷേധം

Published : 23rd November 2016 | Posted By: mi.ptk

protest-againt-currency-ban

ന്യൂഡല്‍ഹി: രാജ്യത്ത് 500,1000 രൂപ നോട്ട് നിരോധിച്ചതിനെതിരെ പാര്‍ലമെന്റിനു മുന്നില്‍ പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും. പാര്‍ലമെന്റിലെ ഗാന്ധി പ്രതിമക്ക് മുമ്പിലാണ് ധര്‍ണ്ണ.
കോണ്‍ഗ്രസ്, ജനതാദള്‍ യുണൈറ്റഡ്, സിപിഎം, സിപിഐ, എന്‍സിപി, രാഷ്ട്രീയ ജനതാദള്‍, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ കൂടാതെ എഐഎഡിഎംകെയും പ്രതിഷേധത്തില്‍ പെങ്കടുക്കുന്നുണ്ട്.

പെട്ടന്നുള്ള നോട്ട് നിരോധനം ജനങ്ങള്‍ക്ക് വലിയതോതില്‍ ബുദ്ധിമുട്ടുണ്ടാക്കുകയും രാജ്യത്ത് നിരവധി പേരുടെ മരണത്തിന് കാരണമാകുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ തീരുമാനിച്ചത്. വിഷയത്തില്‍ പ്രധാനമന്ത്രി സഭയിലെത്തി വിശദീകരണം നല്‍കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തിനു ശേഷം ഇതുവരെ  പ്രധാനമന്ത്രി സഭയിലെത്തിയിട്ടില്ല. ഇതാണ്  സമരം ശക്തമാക്കാന്‍ പ്രതിപക്ഷത്തെ പ്രേരിപ്പിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 96 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day