|    Dec 10 Sat, 2016 10:24 am

നോട്ട് നിരോധനംആസൂത്രണ ബോര്‍ഡ് നിയോഗിച്ച സമിതി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

Published : 30th November 2016 | Posted By: SMR

തിരുവനന്തപുരം: നോട്ടുനിരോധനം സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ എങ്ങനെ ബാധിക്കുന്നുവെന്ന് പഠിക്കാന്‍ ആസൂത്രണ ബോര്‍ഡ് നിയോഗിച്ച സമിതിയുടെ അധ്യക്ഷനും അംഗങ്ങളും മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. സംസ്ഥാനത്തിന്റെ നികുതി വരുമാനം, ആകെ സംസ്ഥാന ആഭ്യന്തര ഉല്‍പാദനം, സഹകരണ മേഖലയിലും പൊതുവില്‍ ബാങ്കിങ് രംഗത്തും നോട്ടുനിരോധനം മൂലമുണ്ടാവുന്ന ഹ്രസ്വ-ദീര്‍ഘകാല ആഘാതങ്ങള്‍, ബന്ധപ്പെട്ട നയപരമായ തീരുമാനങ്ങള്‍ എന്നിവ അവലോകനം ചെയ്യാനാണ് സമിതിയെ ചുമതലപ്പെടുത്തിയത്.
സംസ്ഥാന സമ്പദ്‌വ്യവസ്ഥയിലെ പ്രധാനമേഖലകളിലെ തൊഴില്‍, വരുമാനം, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, വിവിധ വിഭാഗം തൊഴിലാളികളുടെ ഉപജീവനം എന്നിവയും സമിതി പഠനവിധേയമാക്കും.
സമിതിയുടെ ആദ്യ റിപോര്‍ട്ട് ഉടന്‍ ആസൂത്രണ ബോര്‍ഡിന് സമര്‍പ്പിക്കും. ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ പ്രഫ. വി കെ രാമചന്ദ്രന്‍, സമിതിയുടെ അധ്യക്ഷന്‍ പ്രഫ. സി പി ചന്ദ്രശേഖര്‍ (സെന്റര്‍ ഫോര്‍ എക്കണോമിക് സ്റ്റഡീസ് ആന്റ് പ്ലാനിങ്, ജെഎന്‍യു), പ്രഫ. ഡി നാരായണ (ഡയറക്ടര്‍, ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍), പ്രഫ. പിനാകി ചക്രബോര്‍ത്തി (നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്റ് പോളിസി), ഡോ. കെ എം എബ്രഹാം (അഡീഷനല്‍ ചീഫ് സെക്രട്ടറി, ഫിനാന്‍സ്), വി എസ് സെന്തില്‍ (മെമ്പര്‍ സെക്രട്ടറി, പ്ലാനിങ് ബോര്‍ഡ്) എന്നിവരാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day