|    Dec 5 Mon, 2016 2:01 pm
FLASH NEWS

നോട്ട് ദുരിതം: ജെയ്റ്റ്‌ലിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി; ശബരിമല തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക ബാങ്ക് കൗണ്ടറുകള്‍

Published : 15th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ശബരിമല തീര്‍ത്ഥാടകര്‍ക്കായി ബാങ്കുകളുടെ പ്രത്യേക എക്സ്റ്റന്‍ഷന്‍ കൗണ്ടറുകള്‍ തുറക്കാമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയില്‍ ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സഹകരണ ബാങ്കുകള്‍ക്കുകൂടി എക്സ്റ്റന്‍ഷന്‍ കൗണ്ടറുകള്‍ വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായും പിണറായി പറഞ്ഞു.
കേരളത്തില്‍ പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കുകള്‍ ശക്തമാണ്. അവയ്ക്ക് നോട്ടുകള്‍ മാറാനുള്ള ചുമതല നല്‍കണമെന്നും ട്രഷറികളെയും ഇതില്‍ ഉള്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കെഎസ്എഫ്ഇ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ അതിനെ കുഴപ്പത്തിലാക്കിയിരിക്കുന്നു. കെഎസ്എഫ്ഇയെ രക്ഷിക്കാന്‍ പ്രത്യേക നടപടി വേണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളിലെല്ലാം അനുകൂല മറുപടിയാണ് കേന്ദ്ര ധനമന്ത്രിയില്‍ നിന്നുണ്ടായതെന്ന് പിണറായി പറഞ്ഞു. കറന്‍സി വിഷയവുമായി ബന്ധപ്പെട്ട പ്രയാസങ്ങള്‍ വിവരണാതീതമാണ്.
പ്രതിസന്ധിക്ക് ഒരു ന്യായീകരണവുമില്ല. ഒരു ഭരണാധികാരിക്കും പറ്റാന്‍ പാടില്ലാത്ത വീഴ്ചയാണ് കേന്ദ്രസര്‍ക്കാരിനു സംഭവിച്ചത്. ഇന്നു നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ അവസാനിക്കുമെന്നു വിശ്വസിക്കാനുള്ള സൂചനകളൊന്നുമില്ല. ജനജീവിതത്തെ സാരമായി ബാധിക്കുന്ന ഒന്നായി ഇതു മാറിയിരിക്കുന്നു.
കള്ളനോട്ടും കള്ളപ്പണവും തടയുക തന്നെ വേണം. അതിന്റെ വഴി ഏതാണെന്നു നിശ്ചയിക്കുമ്പോള്‍ ജനങ്ങളാകണം മുന്നില്‍. ജനങ്ങളെ ശിക്ഷിക്കുന്ന ഒരു തീരുമാനവും എത്രതന്നെ വൈകാരികമായി വിശദീകരിച്ചാലും അംഗീകരിക്കപ്പെടില്ല. പൊടുന്നനെ ഉണ്ടായ ആഘാതം തരണം ചെയ്യാന്‍ കഴിയാതെ വിഷമിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യുമെന്നു പിണറായി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day