|    Dec 4 Sun, 2016 1:15 am
FLASH NEWS

നോട്ട് ദുരിതം: എസ്ഡിപിഐ സമരത്തിലേക്ക്

Published : 15th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഒറ്റ രാത്രി കൊണ്ട് നാണയവ്യവസ്ഥയെ തകിടംമറിക്കുകയും രാജ്യത്തെ വ്യാപാരമേഖലയില്‍ സ്തംഭനമുണ്ടാക്കുകയും ജനങ്ങളെ തെരുവിലിറക്കുകയും ചെയ്ത നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രശ്‌നപരിഹാരത്തിനു മുന്നോട്ടുവരാത്തതില്‍ പ്രതിഷേധിച്ച് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ രാജ്യവ്യാപകമായി സമരരംഗത്തിറങ്ങുമെന്നു ജനറല്‍ സെക്രട്ടറി ഇല്‍യാസ് മുഹമ്മദ് തുംബെ.
സാധാരണക്കാരില്‍ സാധാരണക്കാരായ ഇന്ത്യന്‍ ജനതയ്ക്കു താങ്ങാനാവാത്ത പ്രഹരമാണ് കേന്ദ്രസര്‍ക്കാര്‍ ഈ മിന്നലാക്രമണത്തിലൂടെ നല്‍കിയത്. ആഴത്തിലുള്ള പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്ന ഒരു തീരുമാനം വളരെ ലാഘവത്തോടെ എടുക്കുകയും ജനജീവിതം സ്തംഭിപ്പിക്കുകയും ചെയ്ത സര്‍ക്കാര്‍ ജനങ്ങളെ അതീവക്ലേശത്തിലേക്കു തള്ളിവിട്ടിരിക്കുന്നു. ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കുന്നതിനു പകരം പ്രധാനമന്ത്രിയും ധനമന്ത്രിയും സ്വയം പുകഴ്ത്തി അപഹാസ്യരായി മാറുകയാണ്. വികല നയത്തെ എതിര്‍ക്കുന്നവരെ കള്ളപ്പണക്കാരായി ഇകഴ്ത്തുകയും ചെയ്യുന്നു. അസാധുവാക്കിയ കറന്‍സി നോട്ടുകളെ ഡിസംബര്‍ 31 വരെ സാധുവാക്കുക, ബാങ്കുകളിലും എടിഎമ്മുകളിലും ആവശ്യത്തിനു പണം ലഭ്യമാക്കുക, കറന്‍സി നോട്ടുകള്‍ മാറാനും പണം പിന്‍വലിക്കാനുമുള്ള പരിധികള്‍ ഉയര്‍ത്തുക, കള്ളപ്പണവേട്ട ആത്മാര്‍ഥമാണെങ്കില്‍ വിദേശങ്ങളില്‍ ഒളിപ്പിച്ചുവച്ച കള്ളപ്പണം തിരിച്ചുകൊണ്ടുവരുക, രാജ്യത്തു തലപൊക്കിയ വന്‍ അഴിമതിക്കേസുകളില്‍ സത്യസന്ധമായ നടപടികളെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു വിവിധ രൂപത്തിലുള്ള പ്രതിഷേധ സമരങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തുമെന്ന് ഇല്‍യാസ് തുംബെ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day