|    Dec 3 Sat, 2016 9:08 pm
FLASH NEWS

നോട്ട് അസാധുവാക്കല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കല്ല, കാര്‍പറ്റ് ബോംബിങെന്ന് സുപ്രീംകോടതി

Published : 15th November 2016 | Posted By: G.A.G

SUPREME_COURT

ന്യൂഡല്‍ഹി : നോട്ട് അസാധുവാക്കിയ സര്‍ക്കാര്‍ നടപടി സര്‍വനാശപരമെന്ന് സുപ്രീംകോടതിയുടെ വിമര്‍ശനം. പ്രധാനമന്ത്രി അവകാശപ്പെട്ടതു പോലെ ഇത് സര്‍ജിക്കല്‍ സ്‌ട്രൈക്കല്ല, കാര്‍പറ്റ് ബോംബിങാണെന്ന് കോടതി വിമര്‍ശിച്ച. രാജ്യത്തെ മുഴുവന്‍ ദുരിതത്തിലാക്കിയ നടപടിമൂലം ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സ്വീകരിച്ച കാര്യങ്ങള്‍ എന്തെല്ലാമെന്ന് വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ സാമ്പത്തിക നയത്തില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കി നോട്ട് അസാധുവാക്കല്‍ നടപടി സ്റ്റേ ചെയ്യുന്നില്ലെന്നും കോടതി അറിയിച്ചു.
നോട്ട് അസാധുവാക്കുന്നതിന് മുന്നോടിയായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് ഈ മാസം 25നകം വ്യക്തമാക്കാനാണ് സര്‍ക്കാരിന് സുപ്രീംകോടതി നല്‍കിയ നിര്‍ദേശം.
500, 1000 നോട്ടുകള്‍ അസാധുവാക്കിയതിനെതിരെ സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹരജികള്‍ പരിഗണിച്ചുകൊണ്ടാണ് കോടതി നടപടി.

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 854 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day