|    Dec 3 Sat, 2016 5:48 am
FLASH NEWS

നോട്ട് അസാധുവാക്കല്‍: എസ്ഡിപിഐ പ്രതിഷേധിച്ചു

Published : 16th November 2016 | Posted By: SMR

കൈപമംഗലം: മതിയായ ആസൂത്രണമില്ലാതെ നോട്ട് മാറ്റം പ്രഖ്യാപിച്ച് ജനങ്ങളെ വലച്ച പ്രധാനമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ കൈപമംഗലം മണ്ഡലം പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി ഇന്നലെ മതിലകം പോസ്‌റ്റോഫിസ് ഉപരോധിച്ചു.അധ്വാനിച്ചുണ്ടാക്കിയ നോട്ടിന് വിലയില്ലാതെ ഭക്ഷണത്തിനും മരുന്നിനും വേണ്ടി നെട്ടോട്ടം ഓടേണ്ടിവന്ന സാധാരണക്കാരുടെ ബുദ്ധിമുട്ട് കേന്ദ്രഗവണ്മെന്റ് മനസിലാക്കണമെന്ന് ഉപരോധം ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ല സെക്രട്ടറി ദിലീഫ് അബ്ദുല്‍ കാദര്‍ പറഞ്ഞു. പച്ചിലയും കല്ലും ജനങ്ങള്‍ക്ക് വിളമ്പുകയും 500,1000 നോട്ട് കൊണ്ട് വീശിയും പ്രതിഷേധിച്ചു. മണ്ഡലം ട്രഷറര്‍ ഷിഹാബ് സുല്‍ഫിക്കര്‍ റഫീക്ക് മൂന്നുപീടിക എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.പുന്നയൂര്‍ : 500,1000 ന്റെയും നോട്ടുകള്‍ പിന്‍വലിച്ച് ജ ന ങ്ങളെ തിരുവിലിറക്കി ജപ്പാനില്‍ പീപ്പീയും ചെണ്ടയും കൊട്ടി ന ടക്കുന്ന പ്രധാന മന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട്് എസ്ഡിപിഐ പുന്നയൂര്‍ പ ഞ്ചാ യത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനത്തിന് ടി എംഅക്ബര്‍ സാക്കിറിയ വ ലി യപുരക്കല്‍, ഷമീര്‍ എന്‍ സി, ഫെബിര്‍ അവിയൂര്‍, ഹനീഫ ഉക്കയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day