|    Dec 4 Sun, 2016 3:18 am
FLASH NEWS

‘നോട്ടോട്ടം’ ഇന്നും തുടരുന്നു, എടിഎമ്മുകളും തുണച്ചില്ല

Published : 11th November 2016 | Posted By: G.A.G

കോഴിക്കോട് : നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ക്ക് ഇന്നും പരിഹാരമായില്ല.  എടിഎമ്മുകള്‍ ഇന്നു മുതല്‍ തുറക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഒട്ടുമിക്ക എടിഎമ്മുകളിലും പണമില്ലാത്തതാണ് ഇന്ന് ജനങ്ങളെ വലച്ചത്. പണം നിറയ്ക്കാന്‍ പുറംകരാര്‍ നല്‍കിയിട്ടുള്ള ബാങ്കുകളുടെ എടിഎമ്മുകളിലൊന്നും തന്നെ പണമില്ലാത്ത അവസ്ഥയാണ്. ബാങ്കുകള്‍ നേരിട്ടു നടത്തുന്ന അപൂര്‍വം ഏടിഎമ്മുകളില്‍ മാത്രമാണ് പണമുള്ളത്. ഇവയിലാകട്ടെ ആളുകളുടെ വലിയ ക്യൂവാണ്.
ബാങ്കുകള്‍ നേരിട്ട് പണം നിറയ്ക്കുന്ന എടിഎമ്മുകള്‍ മാത്രമെ പ്രവര്‍ത്തിക്കു എന്നും പുറംകരാര്‍ നല്‍കിയിട്ടുള്ള എടിഎമ്മുകള്‍ പ്രവര്‍ത്തിക്കില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ചില മെഷീനുകളില്‍ ഉച്ചയോടെ പണം ലഭ്യമാകുമെന്നാണ് കരുതുന്നതെങ്കിലും ഇക്കാര്യത്തിലും ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയില്ല. ഇന്നലെ മാറിക്കിട്ടിയ രണ്ടായിരം രൂപയുടെ നോട്ടാകട്ടെ ചില്ലറക്ഷാമത്തെത്തുടര്‍ന്ന് കടകളില്‍ എടുക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. മതിയായ നോട്ടുകളില്ലാത്തതിനാല്‍ ഇന്നല പല ബാങ്കുകള്‍ക്കും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചത്ര പണംനല്‍കാന്‍ സാധിച്ചിരുന്നുമില്ല.
എടിഎമ്മുകള്‍ തുറക്കുന്നതോടെ പ്രശ്‌നം പരിഹരിക്കുമെന്ന് കരുതിയവര്‍ ഇന്നും വലയുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ചില ബാങ്കുകള്‍ ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകള്‍ വഴി നോട്ടുകള്‍ മാറാന്‍ സംവിധാനമൊരുക്കിയിട്ടുണ്ടെങ്കിലും ഇത് എങ്ങിനെ ഉപയോഗിക്കുമെന്നറിയാത്തവര്‍ സംവിധാനം ഉപയോഗപ്പെടുത്താന്‍ തയ്യാറാകുന്നില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 119 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day