|    Dec 6 Tue, 2016 2:08 am
FLASH NEWS

നോട്ടു മരവിപ്പിക്കല്‍; ട്വിറ്ററില്‍ മോഡിക്ക് മൂന്ന് ലക്ഷം നഷ്ടം

Published : 11th November 2016 | Posted By: frfrlnz

modi-twitter

ന്യൂഡല്‍ഹി: 500,1000 നോട്ടുകളുടെ മരവിപ്പിക്കലിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ട്വിറ്റര്‍ ഫോളോവര്‍മാരില്‍  വന്‍ ഇടിവ്. മൂന്നു ലക്ഷത്തിന്റെ ഇടിവാണ് ഒറ്റ ദിവസം കൊണ്ട് മോഡിക്കുണ്ടായത്. നവംബര്‍ എട്ടാം തിയ്യതി രാത്രി എട്ടിനുള്ള പ്രഖ്യാപനമാണ് മോഡിക്കും നഷ്ടമുണ്ടാക്കിയത്. 3,13,312 പേരാണ് ട്വിറ്ററില്‍ കുറഞ്ഞത്. നിലവില്‍ മോഡിക്ക് 24 മില്ല്യണ്‍ പിന്‍ഗാമികളാണുള്ളത്. മോഡിക്ക് തൊട്ടു താഴെ ബോളിവുഡ് താരം അമിതാഭ് ബച്ചനാണ് ഉള്ളത്. നോട്ടുമരവിപ്പിക്കലിനെ തുടര്‍ന്ന് ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 468 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day