|    Dec 5 Mon, 2016 3:56 pm
FLASH NEWS

നോട്ടു പ്രതിസന്ധിയെ മറികടക്കാന്‍ കൊ പൈസയുമായി റൂറല്‍ സഹകരണ ബാങ്ക്

Published : 1st December 2016 | Posted By: SMR

മലപ്പുറം: നോട്ടു പ്രതിസന്ധിയെ മറികടക്കാന്‍ പൂതിയ സംവിധാനവുമായി തേഞ്ഞിപ്പലം റൂറല്‍ സഹകരണ ബാങ്ക് രംഗത്ത്. കോപൈസ(ഡിജിറ്റല്‍ കറന്‍സി കോപൈസ) എന്ന പേരിലാണ് കറന്‍സി നല്‍കാതെ വിനിമയം നടത്താനുള്ള സംവിധാനമൊരുക്കിയത്. ഈ ബാങ്കിന്റെ ഇടപാടുകാരായ ഏതു കച്ചവട സ്ഥാപനത്തില്‍ നിന്നും ദിവസം 10,000 രൂപയുടെ ഇടപാട് കറന്‍സിയില്ലാതെ നടത്തുന്നതാണ്  സംവിധാനം. ചേലേമ്പ്ര, പള്ളിക്കല്‍,പെരുവള്ളൂര്‍,മുന്നിയൂര്‍,വള്ളിക്കുന്ന് പ്രദേശങ്ങളിലുണ്ടായ നോട്ട് പ്രതിസന്ധിക്കുള്ള പരഹാരമായാണ് സംരംഭം ആരംഭിക്കുന്നത്. സ്മാര്‍ട്ട് ഫോണുള്ളവര്‍ ഝഞ രീറല സ്‌കാന്‍ ചെയ്യുന്നതോടെ ഇടപാട് ആരംഭിക്കും.എസ്എംഎസ് വഴി അറിയിപ്പ് ലഭിക്കുന്നതോടെ പണമിടപാട്  പൂര്‍ത്തിയാവും. സ്മാര്‍ട്ട് ഫോണില്ലാത്തവര്‍ക്ക് പാസ്‌വേര്‍ഡ് ഉപയോഗിച്ചും 30 സെക്കന്റിനുള്ളില്‍ ഇടപാട് നടത്താം. ഇതു വഴി ഓട്ടോകള്‍ക്കും പണം നല്‍കാനാവുമെന്നു പ്രോജക്ട് ഹെഡ് ശ്രീജിത് മുല്ലശ്ശേരി പറഞ്ഞു. അതുവഴി ചില്ലറ ക്ഷാമം പരിഹരിക്കാമെന്നും സൈ്വപിംങ്  മെഷീനിന്റെ ആവശ്യകതയില്ലെന്നും കൂടുതല്‍ കച്ചവടം നടക്കുമെന്നും ബാങ്കധികൃതര്‍ പറഞ്ഞു. ഐഎംപിഎസ് സൗകര്യം ഉപയോഗപ്പെടുത്തി മറ്റു ബാങ്കുകളിലേക്കും ഇടപാട് നടത്താനാവുമെന്നും ഇവര്‍ അവകാശപ്പെട്ടു. തുടക്കമെന്ന നിലയില്‍ പ്രദേശത്തെ 100 കടകളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. നാലു വര്‍ഷത്തിനുള്ളില്‍ ബാങ്കിലെ ഐടി വിഭാഗത്തിനായി 30 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ബാങ്ക് പ്രസിഡന്റ് ടികെ പ്രദീപ് മേനോന്‍,വൈ.പ്രസിഡന്റ് ടിപി തിലകന്‍,പി വിനോദ്, കെനില്‍സ് ജോര്‍ജ്ജ് പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day