|    Dec 10 Sat, 2016 2:46 am
FLASH NEWS

നോട്ടു പിന്‍വലിക്കലിനെതിരേ എല്‍ഡിഎഫിന്റെ രാപകല്‍ സമരം തുടങ്ങി

Published : 25th November 2016 | Posted By: SMR

കണ്ണൂര്‍: 500, 1000 രൂപ നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ജനങ്ങള്‍ നേരിടുന്ന ദുരിതങ്ങള്‍ക്കു അറുതി വരുത്തണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫിന്റെ ആഭിമുഖ്യത്തില്‍ വിവിധ സ്ഥലങ്ങളില്‍ രാപകല്‍ സത്യാഗ്രഹ സമരം തുടങ്ങി. ഇന്നലെ രാവിലെ തുടങ്ങിയ സമരം ഇന്നു രാവിലെ സമാപിക്കും. കണ്ണൂര്‍ കോര്‍പറേഷന്‍ ആസ്ഥാനമായ കണ്ണൂരിലും ജില്ലയിലെ മുഴുവന്‍ പഞ്ചായത്ത്-നഗരസഭ കേന്ദ്രങ്ങളിലുമാണ് സമരം നടക്കുന്നത്. കണ്ണൂരില്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പില്‍ ജെയിംസ് മാത്യു എംഎല്‍എ ഉദ്ഘാടനം ചെയ്തു. പുല്ലായിക്കൊടി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി മുകുന്ദന്‍, എആര്‍സി നായര്‍, സി വല്‍സന്‍, ആര്‍ രാമചന്ദ്രന്‍ നായര്‍, മുയ്യം ഗോപി, സാജന്‍, ബാലകൃഷ്ണന്‍ സംസാരിച്ചു.ഇരിട്ടി മേഖലയില്‍ അഞ്ചു കേന്ദ്രങ്ങളില്‍ രാപകല്‍ സമരം തുടങ്ങി. സിപിഎം ഏരിയാ സെക്രട്ടി അഡ്വ. ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. എന്‍ വി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി പി ഉസ്മാന്‍, ജില്ലാ സെക്രട്ടറി പി ജയരാജന്‍, പി പി അശോകന്‍, കെ മുഹമ്മദലി, ബാബുരാജ് ഉളിക്കല്‍, ജയ്‌സണ്‍ ജീരകശ്ശേരി, കെ പി ഷാജി സംസാരിച്ചു. മാടത്തിയില്‍ പി പി അശോകനും അങ്ങാടിക്കടവില്‍ കെ സി ജേക്കബും ഉളിക്കലില്‍ അജയന്‍ പായവും എടൂരില്‍ വി ഷാജിയും ഉദ്ഘാടനം ചെയ്തു. ഇരിക്കൂര്‍ ബസ്്‌സ്റ്റാന്റിനു മുമ്പില്‍ നടന്ന സമരം സിപിഎം ഏരിയാ സെക്രട്ടറി പി വി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. എം അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. മടവൂര്‍ അബ്ദുല്‍ ഖാദര്‍, എം ഒ കരുണാകരന്‍, പി ചന്തുക്കുട്ടി, സുമേഷ്, രമണി, വി സി കുഞ്ഞിനാരായണന്‍, ബി രാമചന്ദ്രന്‍, പി ഹുസയ്ന്‍ ഹാജി, വി അബ്ദുല്‍ ഖാദര്‍, ടി സി അയ്യൂബ്, എം വി ജനാര്‍ദ്ദനന്‍, സി രാജീവന്‍, എം ബാബുരാജ് സംസാരിച്ചു. കൊളപ്പ ടൗണില്‍ നടന്ന എന്‍ വി ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. കെ എം വിജയന്‍ അധ്യക്ഷത വഹിക്കും. കെ സി രാമചന്ദ്രന്‍, പി പ്രസാദ്, വി പുരുഷോത്തമന്‍, കെ ടി ജോസ്, എന്‍ ഗംഗാധരന്‍, കെ മഹിജ, കെ കെ കുഞ്ഞികണ്ണന്‍, മടവൂര്‍ അബ്ദുല്‍ ഖാദര്‍, കെ വി മാമു, ഇ സജീവന്‍ സംസാരിച്ചു. പടിയൂര്‍ ജങ്ഷനില്‍ എന്‍സിപി ജില്ലാ പ്രസിഡന്റ് വി വി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ ശ്രീജ അധ്യക്ഷത വഹിച്ചു. പി വി ഗോപിനാഥ്, ഇ വി കുമാരന്‍, ഷിനോജ്, എം എം മോഹനന്‍, എം മുരളീധരന്‍, വി ശംസൂദ്ദീന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day