|    Dec 4 Sun, 2016 1:14 am
FLASH NEWS

നോട്ടു ക്ഷാമം: ബാങ്കുകള്‍ക്കു മുന്നില്‍ പ്രതിഷേധം

Published : 15th November 2016 | Posted By: SMR

കണ്ണൂര്‍: 1000, 500 രൂപ കറന്‍സികള്‍ അസാധുവാക്കിയതോടെ നോട്ടിനു വേണ്ടിയുള്ള ജനങ്ങളുടെ ദുരിതത്തിന് അറുതിവരുത്തണമെന്ന് ആവശ്യപ്പെട്ട് ബാങ്കുകള്‍ക്കു മുന്നില്‍ പ്രതിഷേധം. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫോര്‍ട്ട് റോഡിലെ എസ്ബിഐക്ക് മുന്നില്‍ നടത്തിയ ധര്‍ണ ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലെ ജനങ്ങളുടെ അന്തകനായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ്, അഡ്വ. ടി ഒ മോഹനന്‍, എം പി മുരളി, മുഹമ്മദ് ബ്ലാത്തൂര്‍, റിജില്‍ മാക്കുറ്റി, സത്യന്‍ വണ്ടിച്ചാല്‍, മുണ്ടേരി ഗംഗാധരന്‍, റഷീദ് കവ്വായി, കെ ബാലകൃഷ്ണന്‍, സി ടി ഗിരിജ, എം പി വേലായുധന്‍, ബിജു ഉമര്‍, സി വി സന്തോഷ്, പടിയൂര്‍ ദാമോദരന്‍, എന്‍ പി ശ്രീധരന്‍, കെ സി വിജയന്‍, എന്‍ രാമകൃഷ്ണന്‍, അജിത്ത് മാട്ടൂല്‍, ടി ജയകൃഷ്ണന്‍, സുരേഷ്ബാബു എളയാവൂര്‍, എം കെ മോഹനന്‍, ബേബി ഓടമ്പള്ളി, കെ സി വിജയന്‍, സി വി സന്തോഷ്, അജിത്ത് മാട്ടൂല്‍, വി വി ശശീന്ദ്രന്‍, രജനി രമാനന്ദ്, കാട്ടാമ്പള്ളി രാമചന്ദ്രന്‍, കൂക്കിരി രാജേഷ്, ടി കെ അജിത്ത്, കല്ലിക്കോടന്‍ രാഗേഷ്, കെ അജിത്ത്, അമൃതാ രാമകൃഷ്ണന്‍, പി എ ഹരി, മീറാ വല്‍സന്‍ നേതൃത്വം നല്‍കി. വിവിധ കേന്ദ്രങ്ങളില്‍ എഐവൈഎഫും കേരള മഹിളാസംഘവും മാര്‍ച്ച് നടത്തി. കൂത്തുപറമ്പ് എസ്ബിഐ ശാഖയിലേക്ക് നടത്തിയ മാര്‍ച്ച് എഐവൈഎഫ് ജില്ലാ സെക്രട്ടറി കെ വി രജീഷ് ഉദ്ഘാടനം ചെയ്തു. മഹിളാസംഘം മണ്ഡലം സെക്രട്ടറി പി സാവിത്രി അധ്യക്ഷയായി. മണ്ഡലം സെക്രട്ടറി സി വിജയന്‍, എം എ ബിജു സംസാരിച്ചു. പുതിയതെരു, തളിപ്പറമ്പ്, പഴയങ്ങാടി എന്നിവിടങ്ങളിലും മാര്‍ച്ച് നടത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day