|    Dec 7 Wed, 2016 11:49 pm
FLASH NEWS

നോട്ടുമാറ്റം; ധനകാര്യ സ്ഥാപനങ്ങളിലെ കലക്ഷന്‍ ഏജന്റുമാരുടെ ജീവിതം പ്രതിസന്ധിയില്‍

Published : 17th November 2016 | Posted By: SMR

കുമളി: രാജ്യത്തെ കള്ളപ്പണം കണ്ടെത്തുന്നതിന്റെ ഭാഗമായി ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചതോടെ സംസ്ഥാനത്തെ ധനകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന കലക്ഷന്‍ ഏജന്റുമാരുടെ ജീവിതം പ്രതിസന്ധിയിലായി. സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളുടെ എണ്ണൂറോളം ശാഖകള്‍, മൂവായിരത്തി അഞ്ഞൂറോളം വരുന്ന സര്‍വീസ് സഹകരണ ബാങ്കുകള്‍, കെഎസ്എഫ്ഇ, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവിടുത്തെ കലക്ഷന്‍ ഏജന്റുമാരുടെ തൊഴിലാണ് പ്രതിസന്ധിയിലായത്. ഇത്രയും സ്ഥാപനങ്ങളിലായി കാല്‍ലക്ഷത്തോളം ആളുകളാണ് കമ്മീഷന്‍ വ്യവസ്ഥയില്‍ കലക്ഷന്‍ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നത്. നിക്ഷേപ സ്വീകരണത്തിന് രണ്ടു മുതല്‍ മൂന്നുവരെയും വായ്പകള്‍ പിരിച്ചെടുക്കുന്നതിന് ഒരു ശതമാനവും കമ്മീഷനാണ് സ്ഥാപനങ്ങള്‍ ഏജന്റുമാര്‍ക്ക് നല്‍കുന്നത്. അഞ്ചു മുതല്‍ 30 വര്‍ഷം വരെ സര്‍വീസുള്ള ഏജന്റുമാര്‍ സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍, വീടുകള്‍, മറ്റ് തൊഴിലിടങ്ങള്‍ എന്നിവിടങ്ങളില്‍ നേരിട്ടെത്തിയാണ് ആളുകളില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്നത്. ചെറു തുകകളായി ആളുകള്‍ നിക്ഷേപിച്ച പണം കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നടപടിയിലൂടെ കള്ളപ്പണത്തിന്റെ പരിധിയില്‍ വരുമെന്ന ആശങ്കയിലാണ് ഇത്തരം നിക്ഷേപകര്‍. ഇതോടെ പണം വാങ്ങുന്നതിനായി തങ്ങളുടെ സ്ഥാപനത്തിലേക്ക് എത്തേണ്ടതില്ലെന്ന് നിരവധി ഇടപാടുകാര്‍ കളക്ഷന്‍ എജന്റ്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.മാത്രമല്ല പ്രധാന മന്ത്രിയുടെ പ്രഖ്യാപനം വന്ന ദിവസവും അടുത്ത ദിവസവും ഇടപാടുകാരില്‍ നിന്നു സ്വരൂപിച്ച 500, 1000 രൂപ നോട്ടുകള്‍ അസാധുവാണെന്ന കാരണത്താല്‍ ബാങ്കുകള്‍ സ്വീകരിക്കാത്തതിനാല്‍ ഇപ്പോഴും പല കലക്ഷന്‍ ഏജന്റ്മാരും കൈവശം സൂക്ഷിച്ചിരിക്കുകയാണ്. ഇതോടെ നോട്ട് അസാധുവാക്കല്‍ നടപടി വന്നതിന് ശേഷം ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ജോലി ചെയ്യാന്‍ കഴിയാതെ വരുന്നു. ചെറിയ നോട്ടുകളുടെ ക്ഷാമമാണ് കളക്ഷന്‍ ഏജന്റ്മാര്‍ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നം.മാത്രമല്ല യാതൊരു സേവന വേതന വ്യവസ്ഥകളും ഇല്ലാതെയാണ് ഇവര്‍ പ്രവര്‍ത്തിച്ചു വരുന്നത്. നോട്ട് അസാധുവാക്കല്‍ നടപടിയിലുടെ കളക്ഷന്‍ ഏജന്റ്മാരുടെ തൊഴിലും ചോദ്യഛിന്നമായി മാറിക്കഴിഞ്ഞതായി ജില്ലാ സഹകരണ ബാങ്ക് ഡെപ്പോസിറ്റ് കലക്ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ കെ വി ടോമി, എന്‍ വി വര്‍ക്കി അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day