|    Dec 8 Thu, 2016 3:38 am
FLASH NEWS

നോട്ടുമാറാനുള്ള തിരക്കിന് കുറവില്ല; എടിഎം ചതിച്ചു

Published : 12th November 2016 | Posted By: SMR

കൊല്ലം:സര്‍ക്കാര്‍ പിന്‍വലിച്ച 500, 1000 രൂപയുടെ നോട്ടുകള്‍ മാറിവാങ്ങാനുള്ള ജനത്തിരക്ക് ഇന്നലേയും തുടര്‍ന്നു. രാവിലെ എട്ടുമുതല്‍ തന്നെ മിക്ക ബാങ്കുകളിലും ഇടപാടുകാരുടെ നീണ്ടനിര കാണാനായി. എടിഎമ്മുകള്‍ പ്രവര്‍ത്തിക്കാത്തതും ഇന്നലെ ബാങ്കുകളില്‍ കൂടുതല്‍ തിരക്കിന് ഇടയാക്കി. ഭൂരിഭാഗം ബാങ്കുകളും ഇന്നലെ രാത്രി എട്ടുവരെ ബാങ്കുകള്‍ പ്രവര്‍ത്തിച്ചെങ്കിലും ഇടപാടുകാരുടെ തിരക്കിന് കുറവൊന്നും ഉണ്ടായില്ല. അതേസമയം, എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ എത്തിയവര്‍ നിരാശരായി മടങ്ങി. ജില്ലയിലെ ഭൂരിഭാഗം എടിഎമ്മുകളും തുറന്നതേയില്ല. തുറന്നവ അരമണിക്കൂറിനുള്ളില്‍ തന്നെ കാലിയായി. എടിഎമ്മുകള്‍ ഇന്നലെ മുതല്‍ രണ്ടായിരം രൂപ ലഭിക്കുമെന്നായിരുന്നു ബാങ്ക് അധികൃതരുടെ അറിയിപ്പ്. ഇതനുസരിച്ച് രാവിലെ മുതല്‍ തന്നെ ഇടപാടുകരുടെ ഒഴുക്ക് തുടങ്ങി. എന്നാല്‍ എടിഎമ്മുകള്‍ രാവിലെ പത്ത് ആയിട്ടുപോലും തുറന്നില്ല. ബാങ്കുകളില്‍ നിന്ന് പണം നല്‍കി പുറം കരാറുകാര്‍ വഴിയാണ് എടിഎമ്മുകളില്‍ നോട്ടുകള്‍ നിറയ്ക്കുന്നത്. ബാങ്കുകളില്‍ ചെറിയ നോട്ടുകള്‍ കുറവായതിനാല്‍ പണം നിറയ്ക്കല്‍ നടന്നില്ല.ബാങ്ക് ശാഖകളില്‍ വിവരം അന്വേഷിച്ചവരോട് ഉച്ചയോടെ എടിഎമ്മുകളില്‍ പണം എത്തുമെന്നായിരുന്നു മറുപടി. എന്നാല്‍ വൈകുന്നേരം പണം പിന്‍വലിക്കാനെത്തിയവര്‍ക്കും നിരാശരായി മടങ്ങേണ്ടി വന്നു. രാത്രിയും എടിഎം കേന്ദ്രങ്ങള്‍ അടഞ്ഞുകിടന്നു.100,50 രൂപ നോട്ടുകളാണ് എടിഎം കൗണ്ടറുകളില്‍ നിറയ്ക്കുന്നത്. ഈ നോട്ടുകളുടെ ലഭ്യതക്കുറവും ഒരു പ്രശ്‌നമാണ്. ഇന്നോടെ എടിഎമ്മുകള്‍ ഭാഗികമായി പ്രവര്‍ത്തിച്ച് തുടങ്ങും.ഇടപാടുകര്‍ക്ക് അസാധുവായ നോട്ടുകളില്‍ 4000 രൂപ വീതം ദിവസവും മാറ്റി വാങ്ങാമെന്നായിരുന്നു റിസര്‍വ് ബാങ്കിന്റെ അറിയിപ്പ്. എന്നാല്‍ രണ്ടാംദിവസം പണം മാറ്റിവാങ്ങാന്‍ എത്തിയവര്‍ക്ക് അതിന് സാധിച്ചില്ല. ഈ മാസം 24 വരെ ഒരാള്‍ക്ക് ആകെ 4000 രൂപയേ മാറ്റി നല്‍കാവൂ എന്ന റിസര്‍വ് ബാങ്കിന്റെ പുതിയ നിര്‍ദേശം വന്നതോടെയാണ് ബാങ്കുകള്‍ വീണ്ടും പണം നല്‍കല്‍ നിര്‍ത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day