|    Dec 8 Thu, 2016 11:24 am

നോട്ടുകള്‍ റദ്ദാക്കിയ നടപടി മഹാ അബദ്ധം: ലാറി സമ്മേര്‍സ്

Published : 25th November 2016 | Posted By: SMR

വാഷിങ്ടണ്‍: 500, 1000 നോട്ടുകള്‍ റദ്ദാക്കിയ ഇന്ത്യന്‍ സര്‍ക്കാര്‍ നടപടി മഹാ അബദ്ധമായെന്നു പ്രമുഖ ധനശാസ്ത്രജ്ഞനും മുന്‍ യുഎസ് ട്രഷറി സെക്രട്ടറിയുമായ ലാറി സമ്മേഴ്‌സ്. വാഷിങ്ടണ്‍ പോസ്റ്റില്‍ എഴുതിയ ലേഖനത്തില്‍ രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങള്‍ ഉപയോഗിക്കുന്ന കറന്‍സി ഒരു രാത്രികൊണ്ട് റദ്ദാക്കിയ നടപടി കേട്ടുകേള്‍വിയില്ലാത്തതാണെന്നും ഇടത്തരക്കാര്‍ക്കും ദരിദ്രര്‍ക്കുമാണ് അതുകൊണ്ടേറ്റവും ദുരിതമുണ്ടായതെന്നും സമ്മേഴ്‌സ് എഴുതുന്നു.
കള്ളപ്പണത്തെപ്പറ്റി എപ്പോഴും വിവാദമുണ്ടാവുന്ന ഒരു രാജ്യത്ത് ഇത്തരത്തിലുള്ള നടപടികള്‍ ഗുണംചെയ്യുമോ എന്നത് സംശയകരമാണ്. മാത്രമല്ല, വലിയ കള്ളപ്പണക്കാര്‍ അതു കറന്‍സിയായി സൂക്ഷിച്ചുവയ്ക്കുമെന്നു കരുതാന്‍ പറ്റില്ല. അതുകൊണ്ടുതന്നെ അഴിമതിയുടെ രൂപം മാറുമെന്നേയുള്ളൂ- സമ്മേഴ്‌സ് തുടരുന്നു. അമേരിക്കയില്‍ ഇത്തരമൊരു നടപടിയെപ്പറ്റി ഒരിക്കല്‍ ആലോചിച്ചപ്പോള്‍ അതിന്റെ നേട്ടങ്ങള്‍ കുറവാണെന്ന് കണ്ടു ഉപേക്ഷിക്കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day